Saturday, March 31, 2012

മഴവിഷേശങ്ങള്‍....


മഴക്കോള്‍ ഇന്നും എന്നെ കുട്ടിക്കാലത്തേക്ക് വലിച്ചു കൊണ്ടുപോവും .... യഥാര്‍ത്ഥത്തില്‍ കുട്ടിക്കാലെത്തെക്കല്ല, കുട്ടിക്കാലത്തിലെ എന്‍റെ ഇടങ്ങളിലേക്കാന് ഞാന്‍ എത്തിപ്പെടുന്നത് . എന്‍റെ പ്രിയപെട്ടവരിലേക്കന്നു ഞാന്‍ ചെന്നെത്തുന്നത് ..
ഇന്നും മഴക്കോളും കാറ്റും തമ്മിലടിച്ചപ്പോള്‍, ഉമ്മാ, എനിക്ക് നിങ്ങളുടെ സാമീപ്യം ഞാന്‍ വല്ലാതെ കൊതിച്ചു പോയി...അനിയനെയും അനിയത്തിയെയും ഓര്‍മ വന്നു.. ഒറ്റയ്ക്ക് ഹോസ്റ്റല്‍ മുറ്റത്ത് മഴ നനയാന്‍ ഇറങ്ങി നിന്നപ്പോള്‍ തനിച്ചായ പോലെ.. ഏകാന്തതയുടെ വേദന ...

ഞാനോര്‍ക്കുന്നുണ്ട്, അന്നും എനിക്ക് മഴക്കോള് വന്നു ആകാശം ഇരുളുന്നത് പേടിയായിരുന്നു.. സത്യത്തില്‍ ആകാശത്തോടൊപ്പം എന്‍റെ മനസ്സും കോള് വന്നു ഇരുളുമായിരുന്നു ....പെട്ടന്ന് കരഞ്ഞു തീര്‍ക്കാന്‍ മനസ്സ് വെമ്പുമായിരുന്നു ..... വീട്ടില്‍ എല്ലാവരും ഒന്നിച്ചു കൂടുന്നത് വരെ , മനസ്സ് കിടന്നു പിടക്കുമായിരുന്നു...

പക്ഷെ പുതുമഴ തരുന്ന മണം എനിക്ക് വല്ലാത്ത ഇഷ്ട്ടമാണ്.. ഒരുപാടു ഇഷ്ട്ടപ്പെടുന്ന മണങ്ങളില്‍ ഒന്ന്....സിരകളിലേക്ക് പടര്‍ന്നു പിടിക്കുന്ന മണം .

മഴയ്ക്ക് ശേഷമുള്ള പുതുസൂര്യനെയും ഇഷ്ട്ടമാനെനിക്ക്... കുളിച്ചു കുതിര്‍ന്നു നില്‍ക്കുന്ന മരങ്ങളില്‍ക്കിടയില്ലൂടെ ഒളിച്ചു കളിക്കുന്ന സൂര്യന്‍...... ...........,  ആ കാഴ്ച്ച മനസ്സിലും പൂത്തിരി കത്തിക്കും ...ആവേശം പകരുന്ന വികാരം...

വേനല്‍മഴയുടെ സമ്മാനമായി, മുറ്റത്തെ മുല്ലയില്‍ കുഞ്ഞു മൊട്ടുകളും, വടിത്തലര്‍ന്നിരുന ചെടികളില്‍ തളിരിലകള്‍ വന്നിട്ടുണ്ടോ  എന്ന് തിരക്കി മുറ്റത്തെ കൊച്ചു ചെടിത്തോട്ടത്തിലെക്കൊരു  ഇറക്കമുണ്ട് പിറ്റേദിവസം..ചെടികള്‍ ചിരിച്ചു തലയാട്ടി നില്‍ക്കുന്നത് കാണാന്‍  നല്ല രസമാണ്..


വേനല്‍ മഴ വന്നാല്‍ പൂത്ത് നില്‍ക്കുന്ന മാവിലെ പൂക്കള്‍ മുഴുവന്‍ കരിഞ്ഞു പോവും..അത് വിഷമമാണ് .. ഞങ്ങളുടെ കൊച്ചു തൊടിയിലെ ഒട്ടുമാവിലെയും, കുട്ടികള്‍ കണ്ണ് വെക്കുന്ന ഉലര്‍ മാവിലെയും  പൂക്കളെല്ലാം കരിഞ്ഞു പോവും..പിന്നെ അക്കൊല്ലത്തെ മാങ്ങ കുറയും.. 

തെളിഞ്ഞ മഴയാനെനിക്കിഷ്ട്ടം..ആകാശത്തെ ഇരുളിക്കാതെ  കൊളില്ലാതെ, മെല്ലെ വന്നു, നനുത്ത തണുപ്പേകി തിരിച്ചു പോകുന്ന മഴ.. കാറ്റും കോളുമായി വരുന്ന മഴ എന്തെങ്കിലും കൊണ്ടേ പോവൂ. അങ്ങനെയുള്ള മഴ രാത്രി വന്നോട്ടെ .. എന്നാല്‍ ഉമ്മറത്ത്‌ മഴ വീഴുന്ന ശബ്ദം കേട്ടുഉറങ്ങാം .. പാതി തുറന്നിട്ട ജനലിലൂടെ ഇരുളില്‍ മഴയെ നോക്കി കിടക്കാം..പിറ്റേന്ന്  കുളിച്ചൊരുങ്ങി നില്‍ക്കുന്ന രാവിലെയുടെ ഭംഗി നെഞ്ചില്‍ഏറ്റം. 

വേനല്‍ മഴയാണ് ജൂണിലെ മഴയെക്കാള്‍ എനിക്കിഷ്ട്ടം .. ഒറ്റക്കും തെറ്റക്കും പെയ്തു തോരുന്ന മഴ..  ജൂണിലെ മഴ  പെമാരിയാണ്‌.. നിര്‍ത്താതെ ശ്വാസം വിടാതെ കരയുന്ന കുട്ടിയെപ്പോലെ .. നനഞ്ഞൊട്ടിയ സ്കൂള്‍ uniform ഇല്‍ ബസ്സില്‍ കയറുന്നതും, ക്ലാസ് റൂമില്‍ ഇരിക്കുന്നതും ഇഷ്ട്ടമല്ല.. അന്നേരം സ്കൂളിനെയും മഴയും പഴിക്കാരുണ്ട്... പുതിയ ഉനിഫോരം, പുതിയ ബാഗും, പുതിയ പുസ്തകങ്ങളും എല്ലാം നനഞ്ഞൊട്ടി .. ഇഷ്ട്ടമായിരുന്നില്ല എനിക്ക്... ഓരോ ദിവസവും സ്കൂള്‍ uniform ഉണക്കിയെടുക്കാന്‍ ഉമ്മയുടെ കഷ്ട്ടപ്പാട് വേറെ..സ്കൂള്‍ വിട്ടു വീട്ടിലെത്തി എല്ലാവരെയും കാണുന്നത് വരെ ആധിയായിരുന്നു ...നിര്‍ത്താത്ത മഴയുടെ കൂടെ ഈ 'പ്രത്യേക പേടി' ആരു, എപ്പോള്‍, എങ്ങനെ കൂട്ടിവിളക്കി എന്നെനിക്കറിയില്ല.. ഈ ലോകം കാണുന്നതിനു മുമ്പ് ശാസ്വതമായ് ഉറക്കം പുല്‍കി എന്‍റെ കുഞ്ഞനിയത്തി വന്നതും പോയതും ഇങ്ങനെയൊരു മഴയുള്ള രാത്രിയിലായിരുന്നു..

ജൂണിലെ മഴയത്തു തഴച്ചു വളരുന്ന പുല്ലിനടിയില്‍ ഒളിച്ചിരുന്ന പാമ്പുകളാണ് എന്‍റെ  മറ്റൊരു പേടിസ്വപ്നം..മഴക്കാലത്ത്‌ പാമ്പ് കടിയേറ്റുള്ള മരണവാര്‍ത്തകള്‍ എന്‍റെ മനസിലും സ്വപ്നങ്ങളിലും പല ചിത്രങ്ങളായി തെളിയാറുണ്ട്.. ഇപോഴുമതെ... വീട് നില്‍ക്കുന്ന സ്ഥലം പാമ്പുകളുടെ ഒരു വിളയാട്ട ഭൂമിയാണ്‌......, പാമ്പിന്‍ പുറ്റു നശിപ്പിചാണോ എന്തോ  വീട് വെച്ചത്.... ഇടക്കിടക് ഒറ്റയാന്‍ ആക്രമണമുണ്ടാവരുണ്ട്.. ഇങ്ങനെയൊരു മഴക്കാലത്താണ്, കാലില്‍ പാമ്പ് കൊത്തി എന്ന തോന്നലില്‍  മരണത്തെ പേടിയോടെ, വേദനയോടെ നോക്കിയിരുന്നത് ... രണ്ടു ദിവസം... ആ രണ്ടു ദിവസത്തിന്‍റെ  പേടി നിറഞ്ഞ വികാരം ഇന്നും അതോര്‍ക്കുമ്പോള്‍ ഞാന്‍ അനുഭവിക്കാറുണ്ട് ..

മഴ തന്ന ഓര്‍മകളും, തരുന്ന വികാരങ്ങളും മഴയില്‍ നിന്നും അടര്‍ത്തിയെടുക്കുക പ്രയാസമാണ്.. ചിലത് മഴയോടൊപ്പം പെയ്തു തിരിച്ചു പോവും, ചിലത് മഴ തീരുമ്പോള്‍ തീര്‍ന്നു പോവും..