വസ്ത്രം രീതി,എന്‍റെ തെരഞ്ഞെടുപ്പു കൂടിയാണ്..
എന്‍റെ ഓര്‍മയില്‍ ഞാന്‍ മഫ്തയിട്ടു തുടങ്ങിയത് മദ്രസയില്‍ പോയി തുടങ്ങിയപ്പോഴാണ്. ഏകദേശം അഞ്ചാറു വയസ്സില്‍ അങ്ങനെ മുഖ മക്കന എന്‍റെ ജീവിതത്തിലേക്ക് കയറി വന്നു. അന്നാ കൊച്ചു മനസ്സില്‍ മഫ്തക്ക് ഒരു മത ചിഹ്നമെന്ന പ്രാധാന്യമൊന്നുമുണ്ടായിരുന്നില്ല. പകരം അതെന്‍റെ വസ്ത്രത്തിന്റെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഭാഗമായി മാറിയിരുന്നു. ആര്‍ക്കും അതില്‍ പരാതിയുമുണ്ടായിരുന്നില്ല. പിന്നെ തട്ടമിടാതെ പുറത്തിറങ്ങിയ ഒരു സമയം എന്‍റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മാറി മാറി വന്ന സ്കൂളുകളിലും പെണ്‍കുട്ടികള്‍ എനാല്‍ മുഖ മക്കന ധരിച്ചവര്‍ മാത്രമായിരുന്നത് കൊണ്ട് അതിലാത്ത ഒരു സ്റ്റൈലിനെ കുറിച്ചോ സ്വാതന്ത്ര്യത്തെ കുറിച്ചോ ഒരിക്കലും ആലോചിച്ചിരുന്നില്ല. അത് ഒരു വസ്ത്രം മാത്രമായിരുന്നു. അതിലപ്പുറമുള്ള പ്രാധാന്യമോ, അര്‍ത്ഥതലങ്ങളോ ആരും പറഞ്ഞു തന്നിരുന്നുമില്ല, ചര്‍ച്ചാവിഷയമായിരുന്നുമില്ല, എന്നെ അലട്ടിയിരുന്നുമില്ല. ആവലാതികളില്ലാതെ ചോദ്യം ചെയ്യപ്പെടലില്ലാതെ ഒരു തെരഞ്ഞെടുഞെടുപ്പുമില്ലാതെ മുഖ മക്കന എന്‍റെ ജീവിത്തിന്റെ ഭാഗമായി മാറി. ആദ്യമായി മുഖ മക്കനയെക്കുറിച്ച് ചോദ്യം എന്‍റെ നേര്‍ക്കുയര്‍ന്നു വന്നത് സാമൂഹ്യപ്രവര്‍ത്തനം