ചില 'മദ്യ' വിചാരങ്ങള്‍
കുടിയുടെ "മഹാത്മ്യം" മനസ്സിലാക്കാന്‍ എനിക്ക് ഭാരതത്തിന്‍റെ വടക്ക് വരെ പോവേണ്ടി വന്നു. കുടിയില്‍ മത്സരിച്ചു ആദ്യം ബോധം മറയുന്നവന് പ്രത്യേക പരിഗണ ലഭിക്കുന്ന, കുടി രോഗത്തെ ചികിത്സിക്കുന്ന ഭിഷഗ്വരന്‍മാരെയും , താന്‍ കുടിക്കുന്നവെന്നു വീമ്പു പറയുന്ന ഒരു പറ്റം മഹതികളെയും കണ്ടു ഞാന്‍ അന്താളിച്ചു പോയി. പിന്നീടു കള്ള് വിളമ്പുന്ന പാര്‍ട്ടികള്‍ക്ക് എന്‍റെ വിലപ്പെട്ട പണവും, സമയവും, സാന്നിദ്ധ്യവും നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ ഞാനൊരു പിന്തിരിപ്പന്‍ , തീവ്ര മുസ്ലിം ആയി മാറി..എന്തൊരു ആശ്ചര്യം ? ഓരോരുത്തര്‍ക്കും ഇഷ്ട്ടനുസരണം എന്തും തെരഞ്ഞെടുക്കാനും അഭിപ്രായം പറയാനും അവകാശമുള്ള നാട്ടില്‍ ആര്‍ക്കും ഹാനികരമല്ലാത്ത ഒരു ചെറിയ തീരുമാനത്തിന്‍റെ പേരില്‍ ഞാന്‍ മുദ്ര കുത്തപ്പെട്ടു..എന്‍റെ ആ ചെറിയ തീരുമാനത്തിന് ആ പൊതു സമൂഹത്തിന്റെ മദ്യസംസ്കാരത്തിന്മേല്‍ എന്തോ ചെറിയ ക്ഷതമേല്‍പ്പിച്ചു എന്ന് വേണം തുടര്‍ന്നുണ്ടായ അവരുടെ പ്രതികരണത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കാന്‍. ....,അന്ന് എന്‍റെ തീരുമാനത്തോട് പ്രതികരിച്ചു കൊണ്ട് ആരോ പറഞ്ഞു.. 'ഇത് ഞങ്ങളുടെ സംസ്കാരത്തില്‍ ഉള്ളതാണെന്ന്'. അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു . ഭാഗ്യം ഇത് എന്‍റെ കൊച്ചു കേരളത്തിന്‍റെ സംസ്കാരമാല്ലാത്തത്. പക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ എന്‍റെ മനസ്സിനോട് മറ്റൊന്ന് മന്ത്രിക്കുന്നു. 'ഇത് നീ കരുതിയ കേരളമല്ല'. കേരളത്തിന്‍റെ സംസ്കാരം വളരെ അധികം മാറിപ്പോയി. മദ്യം കേരള സംസ്കാരത്തിലും വല്ലാതെ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു..
ചില കണക്കുകള്‍ കൂടി വായിച്ചപ്പോള്‍ മാറ്റത്തിന്‍റെ ഗതി ശരിക്കും മനസ്സിലായി.500 ബില്ല്യണ്‍ യു സ്സ് ഡോള്ലെര്‍ turn over ഉള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയതില്‍ മൂന്നാമത്തെ കച്ചവടമാണത്രേ ലഹരിക്കച്ചവടം. ലോകത്തെമ്പാടും 190 മില്ല്യന്‍ ആളുകള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ലഹരി ഉപയിഗിക്കുന്നു. U N റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തില്‍ ഒരു മില്ല്യന്‍ ആളുകള്‍ ഹിറോയിന്റെ രേഖപ്പെടുത്തിയ അടിമകളാണ്.രജിസ്റ്റെര്‍ ചെയാത്തതും മറ്റു ലഹരിക്കടിമപ്പെട്ടവരുടെയും കണക്കുകള്‍ വേറെ. കൌമാരക്കാരിലും സ്ത്രീകളിലും ഉയര്‍ന്നു വരുന്ന ലഹരി ഉപയോഗതിലേക്ക് ചില പഠനങ്ങള്‍ വെളിച്ചം ചൂണ്ടുന്നു.
സ്വാതന്ത്രത്തിനു മുന്‍പ് തെന്നെ കേശാബ് ചന്ദ്ര സെന്‍ ഉന്നയിച്ച ആശങ്ക ഇന്നു അര്‍ത്ഥവത്താവുന്നു. അദ്ദേഹം അന്ന് പറഞ്ഞു ' ബ്രിട്ടീഷുകാര്‍ ഭാരതത്തിലേക്ക് കൊണ്ട് വന്നത് ഷേക്സ്പിയറും മില്‍ട്ടനെയും മാത്രമല്ല , ബ്രാണ്ടിക്കുപ്പികളെയും കൂടെയാണ്..' കുറച്ചു കൂടികഴിഞ്ഞപ്പോള്‍ ലോകമാന്യ തിലക് ഒരു ദീര്‍ഘ വീക്ഷണം നടത്തി." ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടാലും കള്ളുകുടി എന്നാ വിപത്ത് ഇവിടെ നിലനില്‍ക്കുമെന്നും, അതില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ അതിനെതിരെ പോരാടെണ്ടിയിരിക്കുന്നു". എത്ര സത്യമായ ദീര്‍ഘ വീക്ഷണം . ഇന്നു ഏറ്റവും വലിയ സാമൂഹിക വിപത്തായി മാറികൊണ്ടിരിക്കുന്ന ലഹരി ഉപഭോകത്തെ ചെറുക്കാന്‍ ഒരു വിപ്ലവത്തിനും ആവുന്നില്ല. അത്രയേറെ നമ്മുടെ സംസ്കാരത്തില്‍ വേരൂന്നിയിരിക്കുന്നു മദ്യം.
ആനന്ദം വന്നാലും അശ്രു വന്നാലും ശമിപ്പിക്കാന്‍ കള്ള്. ശാരീരിക ധ്വനമുള്ള ജോലി എളുപ്പമാകാനും മാനസികഭാരങ്ങളില്‍ ചെറുത് നില്‍ക്കാനും കള്ള്. ജോലി ചെയ്തു ക്ഷീണിച്ചാല്‍ കള്ള്, പഠനത്തിന്‍റെ മുഷിപ്പില്‍ നിന്നും മാറാനും കള്ള്..സമൂഹത്തിലെ ഉയര്‍ന്നു പദവിയില്‍ അംഗത്വം ലഭിക്കാന്‍ കള്ള്, ജോലി കയറ്റം കിട്ടാനും കള്ള്,, കൂട്ട്കാരുടെ ഇടയില്‍ ഹീറോയിസം നേടാന്‍ കള്ള്..കൊല്ലാനും കള്ള്, കൊല്ലിപ്പിക്കാനും കള്ള്..കള്ളില്ലാത്ത സിനിമ കുറവ്, കള്ളില്ലാത്ത പാര്‍ട്ടികളും ദുര്‍ലഭം. കള്ള് ബിസ്നെസ്സ് നിര്‍ത്തിയാല്‍ സര്‍ക്കാര്‍ പൂട്ടുമെന്നായി, കള്ള് നിരോധിക്കല്‍ ഒരു സമൂഹത്തെ തകര്‍ക്കാനെന്നായി. ആകെകൂടി കള്ളിന്റെ മയം.
കഴിഞ്ഞ ദിവസം ഒരു സ്കൂളില്‍ നടന്ന സംഭവവും ചില ചാനലിന്‍റെ റിപ്പോര്‍ട്ടും കേരളീയ മനസ്സുകളില്‍ എന്ത് വികാരമാണ് ഉണ്ടാക്കിയതെന്ന് എനിക്കറിയില്ല. എന്നാല്‍ ഇത്രയും കണക്കെടുക്കാനും ഇത് എഴുതാനും എന്നെ അത് പ്രേരിപ്പിച്ചു. സോഷ്യോളജി യിലെ socialization അഥവാ സാമൂഹികവല്‍ക്കരനമെന്ന അധ്യായം ഞാന്‍ ഒന്ന് കൂടി ഓര്‍ത്തെടുത്തു..ഒരു മനുഷ്യനെ സമൂഹത്തിന്റെ രീതികളും, നിയമങ്ങളും, സംസ്കാരങ്ങളുമായി കൂട്ടിയിണക്കുന്ന പ്രക്രിയയാണ് ചുരുക്കിപറഞ്ഞാല്‍ സാമൂഹികവല്‍ക്കരണം. ഇതും ഈ വാര്‍ത്തയും തമ്മില്‍ എന്ത് ബന്ധം എന്നല്ലേ. ബന്ധം ഉണ്ടെന്നു എനിക്ക് തോന്നുന്നു.ഇന്നത്തെ അവസ്ഥയില്‍ കേരള സമൂഹത്തിന്റെ രീതികളില്‍, സംസ്കാരത്തില്‍ ഇണങ്ങിച്ചേര്‍ന്ന, വിമര്‍ശനങ്ങള്‍ക്കതീതമായ ഒന്നായി മദ്യ സംസ്കാരം വളര്‍ന്നിട്ടുണ്ട്. ഒരു കാലത്ത് പൊതുവായ മദ്യ സേവകളും മറ്റും social deviance എന്ന ഗണത്തില്‍ പെടുത്തുമായിരുന്നു. പക്ഷെ സോഷ്യല്‍ status ന്‍റെ പ്രതിരൂപകങ്ങള്‍ ആയി മദ്യം ഇന്നു മാറി. ഇളം തലമുറ വളരുന്നതും ഇതെല്ലം കണ്ടിട്ടും കേട്ടിട്ടുമാണ്. അവരുടെ socialization പ്രക്രിയയില്‍ ഈ മാറ്റങ്ങള്‍ക്കും സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്.
socialisation ന്‍റെ ആദ്യ മാധ്യമം , കുടുംബം.കേരളത്തിലെ ഒരു നല്ല ശതമാനം കുടുബങ്ങളില്‍ ഇന്നു കള്ള് ഒരു സാധാരണ അതിഥി ആണ്. വിശിഷ്ട ദിനങ്ങളിലും അല്ലാത്ത സമയങ്ങളിലും കൂട്ടുണ്ടാവുന്ന ഒരതിഥി. കുടിക്കുന്നത് തെറ്റാണെന്നോ, അതിന്‍റെ വിപത്ത് എന്താണെന്നോ കുടുംബങ്ങളില്‍ കുട്ടികളോടെന്നല്ല ആരോടും ആരെങ്കിലും സംവദിക്കുന്നത് അപൂര്‍വ്വം മാത്രം. മറിച്ചു കുടിച്ചു വന്നു തന്നെ അടക്കമുള്ളവരെ ആക്രമിക്കുന്ന മുതിര്‍ന്നവര്‍ കുറച്ചു കുട്ടികള്‍ക്കെങ്കിലും ഒരപൂര്‍വ കാഴ്ചയുമല്ല.. അപ്പോള്‍ ആരോഗ്യകരമായ ഒരു സാമൂഹികവല്കരണം കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്നു എന്ന് വിശ്വസിക്കാനാവുമോ?
കുറച്ചു കൂടി മുതിര്‍ന്നാല്‍, അവര്‍ തങ്ങളുടെ കൂട്ടുകള്‍ക്ക് കൂടുതല്‍ വില കല്‍പ്പിക്കുന്നു. socialisation ന്‍റെ മൂന്നാം മാധ്യമം .എന്നാല്‍ ഇന്നു ഒരു വലിയ ശതമാനം കുട്ടികളും ഈ കൂട്ടിടങ്ങളില്‍ മദ്യത്തെ ആദ്യം രുചിച്ചറിയുന്നു. മറ്റു ലഹരികളുടെയും കാര്യം അന്യമല്ല. കൂട്ടുകാരുടെ ഇടയില്‍ ഹീറോയിസം കിട്ടാന്‍, അവരില്‍ ഒരാളായി പിടിച്ചു നില്‍കാന്‍ കള്ള് കുടിച്ചേ മതിയാവൂ എന്നാ അവസ്ഥ അവരെ കുടിയന്മാരക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 14 നോ അതിനു മുന്‍പോ മദ്യം കുടിക്കുന്നവര്‍ പിന്നീട് മദ്യം ഉപയോഗിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ചുരുക്കിപറഞ്ഞാല്‍ പതിനാലിന് മുന്‍പ് കള്ള് നുണയാന്‍ ആയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ മോന്തി കൊണ്ടിരിക്കാനുള്ള സാധ്യത ഉണ്ട് .
രണ്ടാം മാധ്യമം, സ്കൂള്‍..., അവിടെയാണ് മിനിയാന്ന് ഒരു വ്യത്യസ്ത രംഗം അരങ്ങേറിയത്.സ്കൂളില്‍ അങ്ങനെ ഒരു രംഗം പതിവില്ലാത്തത് കൊണ്ട് വാര്‍ത്തയായി.നാടറിഞ്ഞു. എന്നാല്‍ നാടറിയാതെ റിപ്പോര്‍ട്ട് ചെയ്യാതെ എത്ര നടക്കുന്നു..
നാലാം മാധ്യമം, മതം. മതത്തിനും മത വിശ്വാസങ്ങള്‍ക്കും പ്രാധാന്യം നഷ്ട്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാലും മതം പാഠങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു ചെറിയ രീതിയിലെങ്കിലും സ്വാധീനിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പല മത സ്ഥപങ്ങളിലും മത ചടങ്ങുകളുടെ ഭാഗമായും , ആഘോഷങ്ങളുടെ ഭാഗമായും കള്ള് രംഗത്തുണ്ട്. അങ്ങനെ അവിടെ നിന്ന് കിട്ടുന്ന മൂല്യങ്ങള്‍ കൊണ്ടും ഈ സംസ്കരതിനെതിരെ ചെറുതി നിലക്കാനാവില്ല. ഇസ്ലാം മതം വളരെ ശക്തമായ ഭാഷയില്‍ മദ്യം നിരോധിക്കുനത് കൊണ്ട് മാത്രം ഇതിനു മുസ്ലിം സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചിട്ടില്ല. എങ്കിലും ആഘോഷ വേളകളില്ലും മറ്റും വിനോദ യാത്രകളുടെ ഒളി മറയില്‍ 'ഇവന്‍' മുസ്ലിം യുവാക്കളുടെ മനസ്സിലും ഇടം പിടിച്ചിട്ടുണ്ട്.ഇനി കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ..
അഞ്ചാം മാധ്യമം, ' the state'. ഭാരത ഭരണ ഘടനയുടെ directive principle ലെ article 47 പറയുന്നത്," the state shall endeavour to bring about prohibition of the consumption, except for medical purposes, of intoxicating drinks and of drugs which are injurious to health". ആരോഗ്യത്തിന് ഹാനികരം വിധത്തിലുള്ള ഏത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോകതിനും ( മരുന്നിനു വേണ്ടിയല്ലാത്തത് ) അധികൃതര്‍ തടയിടണമെന്നു സാരം. പക്ഷെ അതുമാത്രം പറയരുതെന്നാണ് നമ്മുടെ അധികൃതരുടെ നിലപാട്. മദ്യോല്പ്പാദന രംഗത്ത് തിളക്കമാര്‍ന്ന സ്ഥാനം നിലനിര്‍ത്തിപ്പോരുന്ന ഭാരതം 2008 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 15 വര്ഷം കൊണ്ട് ഉത്പാദന രംഗത്ത് വമ്പന്‍ ഉയര്‍ച്ചയാണ് ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്‍റെ നേട്ടം അതിലും മികച്ചതാണ്. 2010 ലെ BBC റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു. കേരളത്തിന്റെ വാര്‍ഷിക budget ല്‍ 40 % ശതമാനത്തിലേറെ വരുമാനം വരുന്നത് കുടിയില്‍ നിന്നാണ്. കള്ള് ഷാപ്പുകളെ കുറിച്ചുമുണ്ട് ചില കണക്കുകള്‍.. , KSBC കേരളത്തില്‍ 337 ബാറുകള്‍ നടത്തുമ്പോള്‍ ഓരോ ഷാപ്പും ശരാശരി കുടിപ്പിക്കുന്നത് 80000 ആളുകളെയാണ്. ഇതിനു പുറമേ 600 private കള്ള് ഷാപ്പുകളും 5000 നടന്‍ കള്ള് വില്‍പ്പന കേന്ദ്രങ്ങളും ഉണ്ടത്രേ. ഭരണ കര്‍ത്താക്കള്‍ എത്ര നന്നായി മേല്പറഞ്ഞ ഭരണ ഘടനയെ പിന്തുടന്നു എന്നുള്ളതിന് ഉത്തമ തെളിവ്.
പോളിസികളുടെയും പദ്ധതികളുടെയും കാര്യമൊന്നും പിന്നെ പറയേണ്ട. ഇത്രയും വലിയ ലാഭം കൊയ്യുന്ന ഒരു കച്ചവട മേഖലയെ തകര്‍ക്കാന്‍ തക്കതായ എന്തെങ്കിലും പരിപാടികള്‍ക്ക് ആത്മാര്‍ഥമായി ചുക്കാന്‍ പിടിക്കാന്‍ ഭരിക്കുന്നവര്‍ക്കെങ്ങനെ താല്പര്യം വരാനാണ്. എല്ലാം ഒരു വഴിപാട് പോലെ. ഇനി മദ്യോപഭോഗത്തിന് ഒരു നിയന്ത്രണം ഇടണമെന്ന് പറയുമ്പോള്‍ ചോദിക്കട്ടെ. കുടിക്കുന്നവരില്‍ ചിലരെങ്കിലും സ്വയം നിയന്ത്രിക്കാന്‍ തയ്യാറുണ്ടോ?. അതിനു സാധിക്കുമോ? ഇല്ലെങ്കില്‍ പിന്നെ എങ്ങനെ സമൂഹത്തില്‍ മുഴുവന്‍ ഒരു നിയന്ത്രണം ഇടുന്നത്.? ആത്മാര്‍ഥമായ ഇടപെടലുകള്‍ തീരെ ഉണ്ടാവുന്നില്ലെന്നല്ല പറയുന്നത്. ചില സാമൂഹ്യ സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന ശ്രമങ്ങള്‍ കാണാതെയുമല്ല. പ്രശനത്തിന്റെ ആഴമാനുസരിച്ചു കൂടുതല്‍ ശക്തമായ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.
ഇനി മദ്യവുമായി ബന്ധപെട്ടു കിടക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ സമൂഹത്തില്‍ കൂടി വരുന്നു, കുറ്റ്യ കൃത്യങ്ങള്‍, ലൈഗികാക്രമണങ്ങള്‍, , വിവാഹ മോചനങ്ങള്‍, റോഡപകടങ്ങള്‍ എന്നിവയെല്ലാം തന്നെ ദിനം പ്രതി വര്‍ധിക്കുന്നു. ഇവക്കെല്ലാം തന്നെ മദ്യവുമായി ശക്തിയേറിയ ബന്ധവുമുണ്ട്. അങ്ങനിയിരികെ, ഇതിനെല്ലാം പരിഹാരം കാണാന്‍ ഇറങ്ങുമ്പോള്‍ കാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കള്ളുകുടി എന്നാ വിപത്തിനെ നിര്‍മാര്‍ജ്ജനം ചെയ്യനായില്ലെങ്കില്‍ പിന്നെ പരിഹാരത്തിന് എന്ത് പൂര്‍ണത?
ഇനി നമ്മുടെ സ്കൂള്‍ സംഭവത്തിലേക്ക് തിരിച്ചു വരാം അപ്പോള്‍ നമ്മുടെ പിള്ളേരെ പറഞ്ഞിട്ടെന്തു കാര്യം.അവരുടെ ചുറ്റുപാടുകളില്‍, സാമൂഹിക വല്‍കരണത്തില്‍ ഇതിനെയൊക്കെ പ്രേരിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ആവശ്യത്തിലേറെ ഘടകങ്ങള്‍ ഉണ്ട്.പിന്നെ അവരെന്തു ചെയ്യും.? വേണ്ടതുപോലെ വേണ്ടവരില്‍ നിന്നും ആത്മാര്‍ഥമായ ബോധവല്കരണം ഇല്ല, ചുറ്റിലും കാണുന്നതിലും കേള്‍ക്കുന്നതിലും മദ്യമയം..
വാല്‍കഷണം: പണ്ടെവിടെയോ വായിച്ചിട്ടുണ്ട്, മദ്യപാനികളിലും മറ്റും antisocial elements കൂടുതല്‍ ആണെന്ന്.മിക്കവാറും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കള്ളിന്റെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെയും കൂട്ട് പിടിക്കാരുണ്ടെന്നും. ഒരു ആലോച്ചനക്കുവേണ്ടി ഒരു ചോദ്യം എടുത്തിടട്ടെ. സാമൂഹിക വിരുദ്ധര്‍ എന്ന ഗണത്തില്‍ പെടുന്നവര്‍ ആ ഗുണ ഗണങ്ങളോട് കൂടി പിറക്കുന്നവരാണോ, അതോ സമൂഹം അവര്‍ക്ക് പിറവി നല്‍കുന്നതോ?
കുറിപ്പ് നന്നായിരിക്കുന്നു...
ReplyDeleteമദ്യം ഒരു സാമൂഹിക വിപത്ത് തന്നെയാണ്... ബാക്കിയുള്ളവര്‍ ഇവിടെ കുറച്ചു ബുദ്ധിയും bodhavum കൂടി ഉണ്ടായെങ്കില്‍ എന്ന് ചിന്തിക്കുമ്പോള്‍ ചിലര്‍ കുടിച്ചു ഉള്ള ബോധം അല്‍പ നേരത്തേക്കെങ്കിലും കളയുന്നു. വിരോധാഭാസം തന്നെ ല്ലേ....
please close this Word verification.. now it's not comfortable to add readers comments.
ആശംസകള്
Very Good Article...lot of informations.....Go head ....up to sky...sorry...beyond the skies...
ReplyDeleteReq: please close this Word verification.. now it's not comfortable to add readers comments.
good one...go ahead
ReplyDeleteഈയിടെ ഒരു രാഷ്ട്രീയ നേതാവ് പറയുന്നത് കേട്ടു മദ്യം ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമാണ് എന്ന്. എന്നാല്‍ താന് കുടിക്കാറില്ല എന്ന് കൂടി അദ്ദേഹം കൂട്ടിചേര്‍ത്തു പറഞ്ഞു .
ReplyDeleteമറ്റൊരു നേതാവ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് മദ്യം ഭക്ഷണത്തോടൊപ്പം ഒരു ശീലമാക്കണം എന്നാണു. ഇന്നലെ ഒരു നേതാവ് പറഞ്ഞത് മദ്യം ആരോഗ്യം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല എന്നാണു.
എന്ന് വെച്ചാല്‍ മദ്യത്തിന് എതിരെ സംസാരിക്കാന്‍ എല്ലാവരും ഭയപ്പെടുന്നു എന്നര്‍ത്ഥം. കാരണം കേരളത്തില്‍ സാധാരണക്കാരായ ഭൂരിപക്ഷം മദ്യത്തിന് അടിമകളാണ്. അവരെ പിണക്കിയാല്‍ പിന്നെങ്ങിനെ നില നില്‍ക്കും. ഇവിടെയാണ് മദ്യത്തിലെ രാഷ്ട്രീയം.
മദ്യത്തിന്റെ ഇറക്കുമതിയും ഉപയോഗവും കേരളത്തിനു വരുമാനം ഉണ്ടാക്കി തരുന്നു എന്നതാണ് മദ്യ നിരോധനത്തിന് എതിരായ ഒരു വാദം. അനേക ലക്ഷം കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയും കുടുംബ സമാധാനവും ഇത് മൂലം തകരുന്നു എന്നത് പരമാര്‍ത്ഥം. എന്നിട്ടും അതില്‍ നിന്നും കിട്ടുന്ന സാമ്പത്തിക ലാഭത്തിലാണ് അധികാരികളുടെ കണ്ണ് എന്നതാണ് വിരോധാഭാസം.
മദ്യ രാഷ്ടീയം ഇങ്ങിനെ തുടരും. അതിനെ വല്ലതും പറഞ്ഞാല്‍ കോടതിയെ പോലും നമ്മള്‍ കോടതി കയറ്റും.
ഈ വിഷയത്തില്‍ വന്ന ഒരു നല്ല ലേഖനം ഇവിടെ വായിക്കാനായതില്‍ സന്തോഷം. ഒട്ടേറെ യാഥാര്‍ത്യങ്ങള്‍ കണക്കുകളുടെ പിന്‍ബലത്തോടെ സമര്‍തിച്ചപ്പോള്‍ മദ്യം ഉണ്ടാക്കുന്ന ആഘാതം ശരിക്കും ഞെട്ടലുണ്ടാക്കി. കൂടുതല്‍ ആളുകള്‍ വായിക്കട്ടെ എന്നാഗ്രഹിക്കുന്നു.
നല്ല ലേഖനം. കണ്ണ് തുറക്കുന്നവര്‍ തുറക്കട്ടെ.
ReplyDeleteകുടുംബത്തിന്റെയും സമൂഹ സുസ്ഥിതിയുടെയും അടിവേരിളക്കുന്ന ഒരു മഹാ വിഷത്തിലാണ് നമ്മുടെ സമൂഹം നാട്ടി നിര്‍ത്തപ്പെട്ടിരിക്കുന്നത് എന്നത് ഒരു പച്ചയായ സത്യം മാത്രം.
ReplyDeleteഅബ്കാരികളും എക്സൈസ് ഡിപ്പാര്‍ട്ട്മെന്റും നമ്മുടെ സാമ്പത്തിക ഘടന തീരുമാനിക്കുമ്പോള്‍ നാമറിയാതെ മദ്യം സമൂഹത്തില്‍ അള്ളിപ്പിടിക്കുകയാണ്!