എന്റെ പ്രിയ കൂട്ടികാരിക്ക് ..

പ്രിയപ്പെട്ട കൂട്ടുകാരി, 

എന്റെ സ്നേഹം നിന്നെ എഴുതി അറിയിക്കണം എന്നില്ല എന്നെന്നിക്കറിയാം...എന്നിട്ടും  എഴുതുകയാണ്., നിന്നെ ഓർക്കാൻ  ഇഷ്ട്ടമുള്ളത്  കൊണ്ടും, നിന്നെ കുറിച്ച് എഴുതാൻ  ഇഷ്ട്ടമുള്ളത്  കൊണ്ടും  .. 

ചില ബന്ധങ്ങൾ അങ്ങനെയാണ്.. എവിടുന്നോ വീണു കിട്ടി, നമ്മൾ പോലും അറിയാതെ നമ്മളിലേക്ക് അലിഞ്ഞു ചേരും... ജെറി, നിന്നെപ്പോലെ എന്നെ ആഴത്തിൽ അറിഞ്ഞവർ  വളരെ കുറവായിരിക്കും .. എന്നിലെ നന്മയും തിന്മയും, നല്ലതും വൃത്തി കെട്ടതും  ആയ സ്വരൂപങ്ങൾ  ഒരളവു കോലും വെക്കാതെയാണ് നീ തിരിച്ചറിഞ്ഞത്.. എന്നിട്ടും നീ എന്നെ സ്നേഹിച്ചു, എന്നെ ഞാനായി കൊണ്ട് തന്നെ.....അതുകൊണ്ടാവാം  നമ്മുടെ രണ്ടുപേരുടെയും ആഴങ്ങളിലേക്ക് നമുക്ക് പരസപരം അനായാസം ഊളിയിടാൻ കഴിഞ്ഞത്.. നീ എന്നെയും ഞാൻ നിന്നെയും ഒരിക്കലും അതിൽ നിന്ന് തടഞ്ഞില്ല...ഒരു തടയിടേണ്ട ആവശ്യമില്ലെന്ന് രണ്ടു പേർക്കും നല്ല ബോധ്യമുണ്ടായിരുന്നു. ആ ബോധ്യമാണ് സത്യത്തിൽ നമ്മുടെ ബന്ധത്തെ വളർത്തിയത്‌..

നിന്റെ പക്കൽ ഞാൻ എത്രമാത്രം സ്വതന്ത്രയാണെന്നോ ..കാപട്യമില്ലാതെ , മുഖപടമില്ലാതെ, എന്തും എങ്ങനെയും എനിക്ക് നിന്നോട് പറയാം,പ്രകടിപ്പിക്കാം, പെരുമാറാം..നമുക്കിടയിൽ, വികാരങ്ങ ൾക്കോ , വിഷയങ്ങൾക്കോ  ഒരിക്കലും ഇല്ലായ്മ ഉണ്ടായിരുന്നില്ല... പ്രണയവും,ദേഷ്യവും, സങ്കടവും, സന്തോഷവും, ആകുലതകളും അനായാസം നമുക്ക് പങ്കു വെക്കാനാവുന്നു...ഇതെല്ലാം  നമ്മുടെ ബന്ധം  എനിക്ക് തരുന്ന സ്വാതന്ത്ര്യമാണ് , അള ക്കാനവാത്ത സ്വാതന്ത്ര്യം..നിനക്കറിയുമോ ഈ സ്വാതന്ത്ര്യമാണ് എന്റെ ചുറ്റിലും, എന്റെ ജീവിതത്തിലും ഉള്ള  പല ബന്ധങ്ങളിലും ഇല്ലാതെ പോവുന്നതും..

കൂട്ട് ഒരു വലിയ ഭാഗ്യമാണ് എന്ന് പലരും പറയാറുണ്ട്.. നിന്റെ കൂട്ട് എനിക്ക് ശരിക്കും ഭാഗ്യമാണ്. എന്റെ സ്വപ്നങ്ങളെയും, ചിന്തകളെയും, മനസ്സിലാവുന്ന ഒരു കൂട്ട് , 

ജെറി, നീ കൂടെയുണ്ടെങ്കിൽ പലതും ചെയ്യാനാവും എന്നൊരു വിശ്വസമുണ്ടെനിക്ക്.. നമ്മുടെ ഒരേ നിറത്തിലുള്ള സ്വപ്‌നങ്ങൾക്ക്  മഴവില്ലിന്റെ നിറം നല്കാൻ ഒരുമിച്ചാണെങ്കിൽ  കഴിയുമെന്നും എന്റെ മനസ്സ് പറയുന്നു.

എന്റെ സ്നേഹം നിറഞ്ഞ കൂട്ടുകാരി, നിന്നിലെ സ്നേഹത്തെ, സത്യത്തെ, കാപട്യ മില്ലയ്മയെ, ഞാൻ ഒരുപാട് സ്നേഹിക്കുന്നു..

ഒരുപാട് ഇഷ്ട്ടത്തോടെ 
സ്വന്തം കൂട്ടുകാരി, 

Comments

  1. ഒരു സ്നേഹക്കാറ്റിൽ തലോടൽ പോലെ ഒരു സൌഹൃദസഞ്ചാരക്കുറിപ്പ്...

    ReplyDelete

Post a Comment

Popular Posts