വൈകല്യം മനസ്സിനെ ബാധിക്കാതിരിക്കട്ടെ..
2012 ഡിസംബർ ലക്കം പുടവയിൽ പ്രസിദ്ധീകരിച്ചത്.
പ്രശസ്ത ബഹിരാകാശ ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോകിംഗ് വൈകല്യത്തെ കുറിച്ച് പറഞ്ഞ വാചകം വെച്ച് തുടങ്ങാം.
It is a waste of time to be angry about my disability. One has to get on with life and I haven't done badly. People won't have time for you if you are always angry or complaining." - Stephen Hawking
എന്‍റെ വൈകല്യത്തെ കുറിച്ച് ദേഷ്യപ്പെട്ടു കൊണ്ടിരിക്കുന്നത് വെറും സമയം പാഴക്കലാണ്. ഓരോരുത്തരും അവരവരുടെ ജീവിതം പുരോഗിമിപ്പിച്ചേ മതിയാവൂ..ഞാനും അത്ര മോശമല്ലാത്ത രീതിയില്‍ അതില്‍ വിജയിച്ചിരിക്കുന്നു. എപ്പോഴും പരാതിയും പരിഭവവും പറഞ്ഞിരുന്നാല്‍ അതും കേട്ടിരുക്കാന്‍ ജനങ്ങള്‍ക്ക് സമയം ഉണ്ടാവില്ല.
സത്യമല്ലേ..എപ്പോഴും വയ്യതീന പറഞ്ഞു കൊണ്ടിരിക്കുന്നവരെ ആര് പരിഗണിക്കാന്‍?..അത് എത്ര വൈകല്യം ഉള്ളവനായാലും ശരി.
വൈകല്യം. ആ പേരില്‍ തന്നെ ഇല്ലേ എന്തോ ഒരു വൈകല്യം? തന്‍റെ വീല്‍ ചെയറില്‍ 6. 178 മൈല്‍ ദൂരം ഓടിച്ചു ഗിന്നസ് ബുക്കില്‍ ഇടം നേടിയ റോബര്‍ട്ട് എം ഹെന്‍സില്‍ എന്ന മനുഷ്യന്‍റെ വാചകം ഇക്കാര്യത്തില്‍ തികച്ചും അര്‍ത്ഥവത്താണ്. എന്‍റെ ability ക്ക് മുമ്പില്‍ ഒരു dis ചേര്‍ക്കാന്‍ എനിക്ക് താല്പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞു വെച്ചത്. ഇംഗ്ലീഷില്‍ DISABILITY. ഈ വാക്കൊന്നു കീറി മുറിച്ചാല്‍, DIS/ ABILITY. ability എന്നാല്‍ കഴിവ് , അതിന്‍റെ മുന്നില്‍ dis ചേര്‍ത്താല്‍ കഴിവില്ലാത്തത് എന്നര്‍ത്ഥം. സത്യത്തില്‍ കണ്ണില്ലാത്തവന്‍ എങ്ങനെ കഴിവില്ലതവനാകും? ചലിക്കാന്‍ പോയിട്ട് ഒന്ന് മിണ്ടാന്‍ പോലും കഴിയാതെ ഒരു ഉന്തു കസേരയില്‍ വയറുകളാല്‍ പൊതിഞ്ഞിരിക്കുന്ന സ്റ്റീഫന്‍ ഹോകിംഗ് കഴിവ് കേട്ടവന്‍ ആണെന്ന് ആര്‍കെങ്കിലും പറയാന്‍ പറ്റുമോ..
പൊതുവേ ഒരു നാട്ടു പറച്ചില്‍ ഉണ്ട്. കണ്ണില്ലാത്തവനും പൊട്ടനും ഒക്കെ പടച്ചോന്‍ അറിഞ്ഞു കൊണ്ട് വേറെന്തെങ്കിലും കഴിവ് കൊടുക്കുമെന്നു. കണ്ണില്ലാത്തവന് അക കണ്ണ് കൊണ്ട് ക്കാണും, അങ്ങനെയങ്ങനെ അവര്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ മിടുക്കന്മാരും മിടുക്കികളും ആണ്. കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ കഴിവുള്ളവര്‍ , അല്ലെങ്കില്‍ വ്യത്യസ്തമായ കഴിവുനുടമകള്‍. differently abled.. disability ക്ക് പകരം നമ്മുക്ക് ഈ വാക്ക് ശീലിക്കാം..
സ്റ്റീഫന്‍ഹോകിങ്ങിനെയും ബീതോവനെയും ഷെല്ലിയെയും ഹെലന്‍ കെല്ലറെയും നമുക്ക് അരികിലേക്ക് മാറ്റി വെക്കാം. നമ്മുടെ മുമ്പിലുമുണ്ട് വേണ്ടുവോളം ഉദാഹരങ്ങള്‍. പോളിയോ ബാധിച് ചെറുപ്പത്തില്‍ തന്നെ കാലുകള്‍ തളര്‍ന്നിട്ടും ഉന്തു വണ്ടിയിലിരുന്നു സാക്ഷരത രംഗത്ത് തന്‍റെവ്യക്തി മുദ്ര പതിപ്പിച്ച റാബിയ താത്തഒരു നല്ല ഉദാഹരണമാണ്. അങ്ങനെ പ്രശസ്തരായവരും അല്ലാത്തവരും ആയ ഒരു പാടാളുകള്‍ നമുക്ക് ചുറ്റും ഉണ്ട് . അവരിലെല്ലാം അവരുടെ കുറവിനെ പരിഹരിക്കാന്‍ തക്കതോളമോ അതിലുപരിയോ കഴിവുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ചിലര്‍ അതെടുത്തു ഉപയോഗിക്കുന്നു , മറ്റു ചിലര്‍, സ്റ്റീഫന്‍ ഹോകിംഗ് പറഞ്ഞ പോലെ തന്‍റെ വയ്യയ്മയെ കുറിച്ച് പരിഭവവും പരാതിയും പറഞ്ഞു കൊണ്ടിരിക്കുന്നു. ആദ്യം പറഞ്ഞ കൂട്ടര്‍ തങ്ങളുടെ ആത്മ വിശ്വാസവും ഇച്ച്ച ശക്തിയും കൊണ്ട് തന്നിലെ കുറവിനെ തോല്‍പ്പിച്ചു ജയിക്കുന്നു. രണ്ടാം വിഭാഗക്കാര്‍ തന്നോട് തന്നെ തോല്‍ക്കുന്നു. മറ്റുള്ളവരുടെ സഹതാപത്തില്‍ ആയിരിക്കും അവരുടെ ജീവിതം. അങ്ങനെ കുറച്ചു കഴിയുമ്പോള്‍ അവര്‍ ആര്‍ക്കും വേണ്ടാത്തവര്‍ ആവുന്നു.
സഹതാപം എന്ന വികാരം നമ്മള്‍, അതായതു സകല കഴിവുമുള്ളവര്‍ എന്ന് സ്വയം ധരിക്കുന്നവര്‍ ഇത്തരം ആളുകള്‍ക്ക് പ്രത്യേകം വാരി കോരി നല്‍കുന്ന ഒന്നാണ്. ചിലര്‍ സഹതാപം മൂലം പണവും അവനവനാല്‍ ആവുന്ന പലതും കൊടുക്കും. സല്‍പേര്പ്രതീക്ഷിച്ചോ കൊടുക്കപ്പെടുന്നവന്റെ മുഖത്തെ ദയനീയമായ നന്ദി പ്രതീക്ഷിച്ചോ ഇങ്ങനെ അറിഞ്ഞു സഹായിക്കുന്നവര്‍ ഉണ്ട്.
എന്നാല്‍ സഹതാപം നിറഞ്ഞുള്ള പ്രവര്‍ത്തിയും പരിചരണവും ഇത് ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവരില്‍ എന്ത് വികാരം ഉണ്ടാക്കുന്നു എന്ന് പലരും ചിന്തിക്കാറില്ല. സത്യത്തില്‍ എനിക്ക് നിന്നെക്കാള്‍ മേന്മയുണ്ട് എന്ന ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥമില്ലേ സഹതാപം എന്ന വികാരത്തില്‍? എനിക്ക് പലപ്പോഴും അങ്ങനെ തോന്നാറുണ്ട്. അപ്പോള്‍ സഹതാപം വാരികോരി ഇത്തരം ആളുകള്‍ക്ക് കൊടുക്കുന്നതിനു പകരം, ഒരു നിമിഷം അവരുടെ അവസ്ഥയെ അവരുടെ ഭാഗത്ത് നിന്നു ചിന്തിച്ചു നോക്കൂ...എന്നിട്ടവര്‍ക്ക് അവരെ സ്വയം സഹായിക്കാന്‍ ഉതകുന്ന രീതിയിലുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കാം ..മീന്‍ പിടിക്കാനറിയാത്തവന് മീന്‍ പിടിച്ചു കൊടുക്കുന്നതിനു പകരം മീന്‍ പിടിക്കുന്നത് പഠിപ്പിച്ചു കൊടുക്കുക എന്ന ജപനീസോ ചൈനീസോ പഴമൊഴി ഇക്കാര്യത്തിലെങ്കിലും പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം. എന്തെങ്കിലും അപകടം വന്നോ മറ്റോ കയ്യോ കാലോ നഷ്ട്ടപെട്ടവര്‍ക്ക് ധന സഹായം നല്‍കുന്നതിനു പുറമേ, അയാള്‍ക്ക് വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ജോലി നല്കാന്‍ സാധിക്കണം. എന്നാലേ അവര്‍ ബാകി ജീവിതം നന്നായി പുരോഗമിപ്പിക്കാന്‍ പ്രാപ്തരാക്കാം ..അവരില്‍ വ്യത്യസ്ഥമായ കഴിവുകളെ കണ്ടെത്താം ...
എന്നാല്‍ സഹതാപം എന്ന വികാരത്തെ ഇഷ്ട്ടപെടുന്നവരും ഉണ്ട്. മറ്റുള്ളവരെ സഹതാപം പിടിച്ചു പറ്റാനും അത് മൂലം ലാഭമുണ്ടാക്കാനും തുനിയുന്നവരും കുറവല്ല. പ്രത്യേകിച്ച് പ്രത്യക്ഷമായ ഏതെങ്കിലും അവയവങ്ങള്‍ക്ക് എന്തെങ്കിലും കേടു പാടുണ്ടെങ്കില്‍ മറ്റുള്ളവരുടെ സഹതാപം കൊണ്ട് ജീവിക്കുക..അതും ഒരു തൊഴില്‍. അതുകൊണ്ടാണല്ലോ കണ്ണില്ലാത്തവരും കൈകളില്ലാതവരും മറ്റും ആളുകള്‍ കൂടിന്നിടത് ഭിക്ഷ യാചിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാവുന്നത്. ചിലപ്പോള്‍ അതിനു പിന്നിലും വലിയ ഒരു സംഘം ഉണ്ടാവും .അതവരുടെ തൊഴില്‍. വൈകല്യത്തെ ആഘോഷമാക്കി ഭിക്ഷാടനം. അവിടെ വൈകല്യം പ്രതിരോധിക്കാനാവാത്ത ഒരു പരിജ.
പലപ്പോഴും നമ്മുടെ സമൂഹത്തില്‍ differently abled ആയ ആളുകള്‍ പൊതു ധാര സമൂഹത്തില്‍ അസമത്വം അനുഭവിക്കൂന്നു എന്ന് പറഞ്ഞു കേള്‍ക്കാരുണ്ട്. അതിലെ സത്യാവസ്ഥ എന്താണ്? ഒരു ചെറിയ ഉദാഹരണം പറയട്ടെ.. പോളിയോ ബാധിച്ചു അരക്ക് കീഴ്വശം തളര്‍ന്ന സൈകിളില്‍ നടക്കുന്ന ഒരാള്‍ റയില്‍ വേസ്റ്റേഷനില്‍ എന്തോ ഒരാവശ്യത്തിന് ചെന്നെന്നിരിക്കട്ടെ ഒരു പ്ലാറ്റ് ഫോമില്‍ നിന്നും മറ്റൊരു പ്ലാറ്റ് ഫോമിലേക്ക് പോവാന്‍ നമ്മുടെ റെയില്‍ വെ സ്റ്റെഷനുക്ളില്‍ അധികവും റാമ്പില്ല. ഇദ്ദേഹം തന്നെ പോക്കാനും അടുത്ത പ്ലാറ്റ് ഫോമില്‍ എത്തിക്കാനും മറ്റാളുകളെഅന്വേഷിക്കേണ്ടേ? ഇതൊരു അവഗണന തന്നെയല്ലേ..ഇങ്ങനെ പലയിടത്തും അവര്‍ ബുദ്ദിമുട്ടുകള്‍ ഒരുപാട് നേരിടുന്നുണ്ട്. സമൂഹം അതറിയുന്നില്ലെന്നു മാത്രം. നമ്മുടെ കുടുംബങ്ങളില്‍ ഏതെങ്കിലും ഒരംഗത്തിനു ഇത് പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലേ അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളം ആണെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയൂ.. ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് മാത്രമേ , അവര്‍ അനുഭവിക്കുന്ന അവഹേളനയും അവരുടെ കുട്ടിക്കയനുഭവിക്കുന്ന അവസര കുറവുകളുംമറ്റു പ്രശ്നങ്ങളും എത്രത്തോളം ഉണ്ടെന്നു അറിയൂ..ചിലപ്പോള്‍ അത് മാതാപിതാക്കളുടെ കുറ്റമായി കരുതപ്പെടുന്നു, മറ്റു ചിലപ്പോള്‍ അമ്മയുടെ കര്‍മ ഫലമായി കരുതപ്പെടുന്നു. അങ്ങനെയങ്ങനെ ഈ അത്യാധുനിക യുഗത്തിലും വ്യാഖ്യാനങ്ങള്‍ ഏറെ...
വൈകല്യം ഉള്ളവര്‍ക്കും സമൂഹത്തില്‍ തുല്യ അവകാശങ്ങള്‍ ഉണ്ട്. ഭാരത ഭരണ ഘടനയിലെ directive principle ല്‍ article 41 ലൂടെ സ്റ്റേറ്റ് നോട് ഇത്തരം ആളുകള്‍ക്ക് പ്രത്യേക സഹായം നല്കാന്‍ നിയമം അനുശാസിക്കുന്നു. പലതരത്തിലുള്ള വൈകല്യം ഉള്ളവരെ ഉയര്‍ത്തികൊണ്ടു വരാനും സമൂഹത്തില്‍ തുല്യ അവസരങ്ങളും പങ്കാളിത്തവും അവര്‍ക്ക് നല്‍കുവാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അധികൃതര്‍ ശ്രമങ്ങള്‍ നടത്തി കൊണ്ടേയിരിക്കുന്നു. അതിന്‍റെ ഭാഗമായാണ് 1995 ല്‍PERSON’S WITH DISABILITY ACT ( EQUAL OPPORTUNITY AND PROTECTION OF RIGHT AND PARTICIPATION ACT)നിലവില്‍ വന്നത്. ഈ ആക്റ്റ് പ്രകാരം വൈകല്യം അഥവാ disability എന്നാല്‍ അന്ധത , കാഴ്ച കുറവ്, കേള്‍വി പ്രശനങ്ങള്‍, ചലന വൈകല്യങ്ങള്‍ , കുഷ്ട്ടം(ഭേദമായത്), മാനസിക രോഗങ്ങള്‍ , ബുദ്ധി മാന്ദ്യം എന്നിവയാണ്. ഇവയിലേതെങ്കിലും ഒന്നില്‍ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യം ഉണ്ടെങ്കില്‍ വിദ്യാഭ്യാസം തൊഴില്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ സമൂഹത്തില്‍ പ്രധിനിത്യവും, പങ്കാളിത്തവും ഉറപ്പു നല്‍കുകയും അവര്‍ക്കാവശ്യമായ മറ്റു ചികിത്സ സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും ലഭ്യമാക്കുന്നു. നമ്മുടെ നാടാണ്. അവകാശങ്ങള്‍ ചോദിച്ചു ചെന്നില്ലെങ്കില്‍ ആരും ഇതു വീട്ടില്‍ കൊണ്ടെത്തിക്കാന്‍ മുതിരില്ല. അതുകൊണ്ട് തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാവുക വളരെ അത്യാവശ്യവുമാണ്.
ചില സമയത്തു വൈകല്യം നേരെത്തെ തിരിച്ചറിയുന്നത് വളരെ ഉപകാരപ്പെടും. പ്രത്യേകിച്ചും കുട്ടികളിലെ ബുദ്ധി മാന്ദ്യം, ഓട്ടിസം, പഠന വൈകല്യങ്ങള്‍, ഒരു പരിധിവരെ കേള്‍വി പ്രശ്നങ്ങള്‍ എന്നിവ വളരെ നേരെത്തെ കണ്ടെത്തി ചികിത്സക്ക് വിധേയമാകിയാല്‍ , ഒരു നല്ലയലവോളം വൈകല്യം കുറച്ചു അവരില്‍ നല്ല പുരോഗതി കൊണ്ട് വരാന്‍ നമുക്ക് സാധിക്കും. ഇവിടെ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും പ്രാഥമിക ശുഷ്രൂസ കേന്ദ്രങ്ങള്‍ക്കും, അംഗന വാടി പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ പോലുള്ള സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ പ്രവര്തിക്കുന്നവര്‍കും ഒരു വലിയ പങ്കു വഹിക്കാനവും. കുട്ടിയുടെ ജനനത്തിനു ശേഷവും ഗര്‍ഭകാല സമയത്തും ഉള്ള കുട്ടി വെപ്പുകളും മറ്റു രോഗ നിവാരണ പരിപാടികള്‍ക്കും ഒരു നല്ല അളവോളം വിവിധ തരം രോഗങ്ങളെയും തുടര്‍ന്നുണ്ടാവുന്ന വൈകല്യങ്ങളെയും കുറയ്ക്കുന്നതില്‍ പങ്കു വഹിക്കാനാവുന്നുണ്ട്.
വൈകല്യത്തെ നേരിടുക എന്നത് ഒരു വ്യക്തിയുടെയോ കുറച്ചു വ്യക്തികളുടെയോ കടമയോ ഉത്തരവാധിതാമോ അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. സമൂഹം മുഴുവന്‍ അതിന്‍റെ കുറിച്ച് ബോധവാന്മാരവുകയും early identification നിലും prevention നിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ശക്തമായി പങ്കെടുക്കേണ്ടിയിരിക്കുന്നു. അപ്പോഴാണ് DIS/ ABLED കഴിവുള്ളവരായി മാറുക. DIFFERENTLY ABLED ആയി മാറുക.
World Disability Day- December 3
Comments
Post a Comment