വിദ്യഭ്യസമെന്ന തമാശ!!!




ഒരു മനുഷ്യന്‍ വിജ്ഞാനമോ വൈദഗ്ധ്യമോ  പരിചയമോ നേടിയെടുക്കുന്ന പ്രക്രിയയെ ആണ് വിദ്യഭ്യാസം എന്ന് പറയുന്നത്. ഇതിലൂടെ മനുഷ്യന്‍ സംസ്കരിക്കപ്പെടുകയും അഭ്യസ്ത വിദ്യനാവുകയും  ചെയ്യുന്നുവെന്നു പൊതു വിദ്യാഭ്യാസ ലക്ഷ്യങ്ങളില്‍ പറയുന്നു. സംസ്കാരമുള്ള നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ വിദ്യാഭ്യാസമാണ് ഏറ്റവും വലിയ വഴിയെന്നു നമ്മള്‍ വിശ്വസിക്കുന്നു.  എന്‍റെ ആ വിശ്വാസത്തിനു ഈയിടെയായി വലിയൊരു ക്ഷതമേറ്റു . അസംസ്കൃതവും സംസ്കാരമില്ലാത്തതും ആയ സമൂഹത്തിന്‍റെ സംസ്കാരമില്ലാത്ത  പ്രക്രിയായി ഔദ്യോഗിക വിദ്യഭ്യാസം മാറിയിരിക്കുന്നു എന്നെനിക്കു തോന്നുന്നു. ഒരു സംസ്കാരമുള്ള നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനല്ല, മറിച്ചു നശിപ്പിക്കുകയാണ്  ഇത്തരം രീതികള്‍ ചെയ്യുന്നത് എന്നെനിക്കു തോന്നുന്നു.

ഈയടുത്ത് ഞാന്‍ ഒരു പരീക്ഷക്കിരുന്നു. ഇന്ത്യയിലെ ഒരു പുരാതനവും  കുലീവുനമായ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ പരീക്ഷ വേള. വിദൂര വിദ്യാഭ്യാസ രീതിയിലാണ് പരീക്ഷ. അതായതു ഗൈഡുകളുടെയും  കോണ്ട്രാക്റ്റ് ക്ലാസുകളുടെയും സഹായത്തോടെ വിദ്യാര്‍ഥികള്‍ സ്വയം പഠിച്ചു പരീക്ഷയെഴുതുന്ന സമ്പ്രദായം. സത്യത്തില്‍ ഈ രീതില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി സാധാരണ രീതിയില്‍ പഠിച്ചെടുക്കുന്ന വിദ്യാര്‍ത്ഥിയെക്കാള്‍ കൂടുതല്‍ പരിശ്രമം നടത്തേണ്ടതുണ്ട്. എന്നാല്‍ ആ പരിശ്രമങ്ങളെയെല്ലാം വിഫലമാക്കുന്ന തരത്തിലായിരുന്നു ആ പരീക്ഷ കേന്ദ്രത്തിലെ സീനുകള്‍. ഉത്തരാധുനിക പരീക്ഷ മോഡലി ലാണോ പരീക്ഷ എന്ന് ഞാന്‍ ഒരു നിമിഷം സംശയിച്ചു പോയി. പരീക്ഷാര്‍തികള്‍ തങ്ങളുടെ പുസ്തകങ്ങള്‍ (അതും ക്യാപ്സൂള്‍ രൂപത്തിലുള്ള ഗൈഡുകള്‍ ആണെന്നോര്‍ക്കണം) തുറന്നു വെച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിച്ചു പകര്‍ത്തിയെഴുതുന്നു. മറ്റു ചിലര്‍ ഗൈഡുകളെ വീണ്ടും ചെറിയ ക്യാപ്സൂള്‍ ആക്കി  കൊണ്ടു വന്നു അതില്‍ നോക്കി എഴുതുന്നു. മറ്റു ചിലര്‍ സ്മാര്‍ട്ട്‌ ഫോണില്‍ scan ചെയ്തു കയറ്റി അതില്‍ നോക്കി എഴുതുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പകര്‍ത്തി എഴുത്തിന്റെ ഒരു പൂരം. ഇതെല്ലാം കണ്ടു നില്‍ക്കുന്ന പരിശോധകന്‍  മൊഴിയുന്നു. “നിങ്ങള്‍ കോപ്പിയടുക്കരുത്‌ എന്ന് ഞാന്‍ പറയുന്നില്ല. പുസ്തകവും ഫോണും വെച്ചെഴുതരുത് എന്നേ പറയുന്നുള്ളൂ... അതുകൊണ്ട് ദയവു ചെയ്തു പുസ്തകവും ഫോണും പുറത്തു വെക്കുക.” അതൊരു അപേക്ഷയായിരുന്നു. പക്ഷെ എന്ത് ഗുണം? പക്ഷെ ഇതുകേട്ട ചില അഭ്യസ്തവിദ്യരായ പരീക്ഷാര്‍ഥികള്‍ പരിശോധകന്റെ വാക് മാനിച്ച് ചോദ്യങ്ങള്‍ക്കുത്തരമുള്ള പേജുകള്‍ കീറിയെടുത്ത് പുസ്തകം കൈയുത്തും ദൂരത്തേക്ക് വലിച്ചെറിഞ്ഞു!!! തങ്ങള്‍ക്കിവിടെ  റോളൊന്നുമില്ല എന്ന് മനസ്സിലാക്കിയ പരിശോധകര്‍ പതിയെ സ്ഥലം വിട്ടു.


നേരാംവണ്ണം ശ്രമപ്പെട്ടു പഠിച്ചു വന്നവന് ഈ അഭ്യസ്തവിദ്യരുടെ മുന്‍പില്‍ വിഡ്ഢികളാവുന്നു എന്ന് സ്വയം തോന്നിയാല്‍ വിശാല മനസ്കരായ നമ്മുടെ സംസ്കാര സമൂഹം ആ തോന്നലിനെ അസൂയ എന്ന് വിളിച്ചേക്കാം. പക്ഷെ വിഡ്ഢി കളാവുന്നത് സത്യത്തില്‍ ആരാണ്? പഠിച്ചു വന്നവനോ? അതോ ഇത്തരത്തില്‍ പകര്‍ത്തി എഴുതല്‍ പരീക്ഷ ജയിച്ചു ബിരുദവും ബിരുദാന്തര ബിരുദവും നേടിയെടുത്തു സ്വയം പറ്റിക്കുന്നവനോ? അതോ ഈ വിദ്യഭ്യസികള്‍ സമൂഹത്തെ സംസ്കരിക്കുമെന്നു വിശ്വസിക്കുന്ന നമ്മളോ? ഒന്നാലോചിച്ചു നോക്കുക.

ഈ പരീക്ഷാര്‍ഥികളുടെയെല്ലാം പ്രായ പരിചയ തോതെടുത്തു പരിശോധിച്ചാല്‍ സമൂഹത്തില്‍ ഇവരുടെയെല്ലാം പങ്കെന്താണ് എന്ന് വ്യക്തമാവും. 27 നും 55 നും ഇടയില്‍ പ്രായമുള്ള വരാണ് കൂട്ടത്തില്‍ അധികവും. അധ്യാപനമോ അല്ലെങ്കില്‍ അതുപോലെ ഉത്തരവാദ പ്പെട്ട മറ്റെന്തെങ്കിലും ജോലിയിലോ ഏര്‍പ്പെട്ടിരിക്കുന്നവരാണ് മിക്കവരും. ഇതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്. ഞാനടക്കമുള്ള പരീക്ഷാര്‍ഥികള്‍ ഈ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൊണ്ട് തന്‍റെ തൊഴില്‍ സാദ്ധ്യതകള്‍ അന്വേഷിക്കുന്നവരോ അല്ലെങ്കില്‍ ജോലിയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നവരോ ആണ്. രണ്ട് വിദ്യഭ്യസതിന്റെ വിലയോ, തങ്ങള്‍ ചെയ്യന്നത് ഗുരുതരമായ തെറ്റാണെന്ന് മനസ്സിലാവത്തരോ അല്ല. മറിച്ചു ശരിയും തെറ്റും പറഞ്ഞു കൊടുക്കേണ്ട അധ്യപകര്‍, പ്രശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ തങ്ങളുടെ രോഗികളെ സഹായിക്കേണ്ട സൈക്കോളജിസ്റ്റ്കള്‍, പിന്നെയും കുറെ വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റു കയോ നിറവേറ്റാന്‍ ബാന്ധ്യസ്ഥരോ ആയിട്ടുള്ളവര്‍ തന്നെ ഇത്തരം വൃത്തികെട്ട പരിപാടിയില്‍ ചെയ്യുമ്പോള്‍, ഈ വിദ്യഭ്യാസം കൊണ്ട് ആര്‍ക്കു ഗുണമുണ്ടാവനാണ്. ആര് സംസ്കരിക്കപ്പെടാനാണ്?
വിദ്യാഭ്യാസം എന്ന് നമ്മള്‍ വിളിക്കുന്നത്‌ പരീക്ഷ എഴുതി വിജയിക്കുന്ന പ്രക്രിയയെ ആണ്. പുസ്തകത്തില്‍ നിന്നും മാത്രം പഠിച്ച അറിവിനെ വേണ്ട വിധത്തില്‍ പരീക്ഷ പേപ്പറില്‍ എഴുതി ഫലിപ്പിക്കുന്നവന്‍ വിജയിയാവും. അവനു കയ്യില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമ്പോള്‍ അവനു സമൂഹത്തിനു മുന്‍പില്‍ വിദ്യഭ്യാസമുള്ളവന്‍ ആവുന്നു. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാകുന്നവന്‍ ഏറ്റവും നല്ല വിദ്യഭ്യസമുള്ളവന്‍. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവന്‍ ഏറ്റവും വലിയ മിടുക്കന്‍. ഇതാണ് നമ്മുടെ വിദ്യഭ്യാസ പ്രക്രിയ.  



വിദ്യഭ്യാസം എന്നത് അമ്മയുടെ ഗര്‍ഭ പാത്രത്തിനുള്ളില്‍ തുടങ്ങി മരിക്കും വരെയുള്ള ഒരു   പ്രക്രിയാട്ടാണ് educationalist കള്‍ കണക്കാക്കിയിട്ടുള്ളത്. കുറെ പുസ്തകത്തിലെ അറിവ് നേടിയെടുക്കുന്നതില്‍ നിന്നുപരിയായി മനസ്സിലും, ചിന്തയിലും, വ്യക്തിത്വത്തിലും മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരു തുടര്‍ച്ചയായ പ്രക്രിയ. എന്നാല്‍  നമ്മുടെ കണക്കു പ്രകാരം വിദ്യാഭ്യാസം തുടങ്ങുന്നത് ഒരു കുട്ടിയെ നഴ്സറിയില്‍ ചേര്‍ക്കു ന്നതോടെയാണ്. അറിവെന്നത് വെറും പുസ്തകത്തില്‍ നിന്നുള്ളതാണെന്ന് നമ്മള്‍ കുട്ടികളുടെ  മനസ്സില്‍ കയറ്റി കൊടുക്കുന്നു. പുസ്തകത്തിലുള്ള അറിവിനെ കലക്കി കുടിച്ചു   പരീക്ഷക്ക്‌ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങലാണ് വിദ്യാഭ്യാസം എന്നും കുട്ടി ക്രമേണ മനസ്സിലാക്കുന്നു. അതിനു കഴിയാത്തവന്‍ കഴിവ് കെട്ടവനും ഒന്നിനും കൊള്ളാത്തവനും ആണെന്ന് അവര്‍ ധരിച്ചു വെക്കുന്നു. ഈ “മാര്‍ക്ക് വാങ്ങല്‍ കിട മത്സര”ത്തിനിടയില്‍ ജീവിതത്തിലെ തെറ്റും ശരിയും മനസ്സിലാക്കാനോ  ഉപകാരപ്രദമായ അറിവുകള്‍ നേടിയെടുക്കാനോ, മറ്റുള്ളവരുടെ ജീവിതത്തെയും, ബന്ധങ്ങളെയും കുറിച്ചു മാനിക്കാ നോ അവര്‍ക്ക് കഴിയുന്നുണ്ടോ? ജീവിതത്തെ നേരിടാനുള്ള വൈദഗ്ദ്ധ്യമോ, ജീവിത നൈപുണ്യങ്ങളോ, പ്രാവീണ്യമോ നേടിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു.. വിദ്യാഭ്യാസം എന്നത് പള്ളികൂടങ്ങളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും നേടുന്ന  സര്‍ട്ടിഫിക്കറ്റുകളും, വിദ്യഭ്യാസ ലക്ഷ്യം എന്നത് നല്ല പേരും, മഹിമയും, ശമ്പളവുള്ള തൊഴില്‍ നേടിയെടുക്കലും മാത്രമായി ഞാനുള്‍പ്പെടെയുള്ള സമൂഹം ഇന്ന് മനസ്സിലാക്കി വെച്ചിരിക്കുന്നു. ഇവിടെ മാര്‍ക്ക്‌ ട്വിനിന്റെ വാചകം വളരെ പ്രസക്തമാണെന്നു തോന്നുന്നു. അദ്ദേഹം പറഞ്ഞു  “I HAVE NEVER LET INTEREFRE MY SCHOOLING WITH MY EDUCATION”.  

റഗുലര്‍ രീതിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കാന്‍ പലകാരണങ്ങള്‍ കൊണ്ട് സാധിക്കാത്ത ആളുകള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കി കൊണ്ടാണ് വിദൂര വിദ്യഭ്യാസ സമ്പ്രദായം നിലവില്‍ വന്നത്. ഇന്ന് മിക്ക സര്‍വകലാശാലകളും വിദൂര വിദ്യഭ്യസതിനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്. ഈ സര്‍വകലാശാലകള്‍ ഒക്കെയും ഇത്തരത്തില്‍ പരീക്ഷാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കി കൊടുത്താല്‍ “ഒന്നിനും കൊള്ളാത്ത” വിദ്യഭ്യസികളെ കൊണ്ട് തട്ടിയിട്ടു നടക്കാന്‍ വയ്യ എന്ന അവസ്ഥയായിരിക്കും  ഇവിടെ. അല്ല അങ്ങനെ ഒരു അവസ്ഥ ഇവിടെ സംജാതമായിരിക്കുന്നു.

ഈ വിദൂര വിദ്യഭ്യസ സമ്പ്രദായത്തില്‍ സര്‍വകലാശാല കളുടെയും പഠിതാക്കളുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ചില കേന്ദ്രങ്ങളെ കുറിച്ച് രണ്ടു വാക് പറയാതെ വയ്യ. ഉത്തരവാദിത്തം എന്ന വാക് പോലും പരിജയമില്ലാത്ത രീതിയിലാണ് ഇവര്‍ പൊതുവേ പെരുമാറുന്നത്. തങ്ങളുടെ കീഴിയില്‍ പരീക്ഷ എഴുതുന്ന പഠിതാക്കളുടെ നൂറു ശതമാനം വിജയം ഏറെ  കിട മത്സരം നടക്കുന്ന ഈ മേഖലയില്‍ അവര്‍ക്ക് പിടിച്ചു നിലക്കാന്‍ വളരെ അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ ഈ നൂറു ശതമാനം വിജയം എങ്ങനെ ഉണ്ടാവുന്നു എന്നത് അവര്‍ക്ക് വിഷയമേ അല്ല. അത് കൊണ്ടാണല്ലോ പരീക്ഷ കേന്ദ്രങ്ങളില്‍ പോലും കണ്ടത് ചെയ്യാനുള്ള സ്വാതന്ത്ര്യം  അവര്‍ അനുവദിച്ചു കൊടുക്കുന്നത്. ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്നല്ലേ !!! അല്ലെങ്കില്‍ തന്നെ ഈ പഠിതാക്കളെല്ലാം സംസ്കരിക്കപ്പെട്ട വിദ്യാസമ്പന്നരായത് കൊണ്ട് അവര്‍ക്കെന്തു പ്രയോജനം? കച്ചവടം വിദ്യഭ്യാസ മേഖലയെ ക്കൂടി അടക്കി വാഴുന്നതിന്റെ എല്ലാ ദോഷങ്ങളും സമൂഹം അനുഭവിക്കാന്‍ പോവുന്നെ ഉള്ളു..
മഹാനായനേതാവ് നേതാവ് മുഹമ്മദ്‌ നബി (സ ) പഠിപ്പിച്ച പ്രാര്‍ത്ഥന ഈ അവസരത്തില്‍ എത്ര അനുയോജ്യമാണ്   
“ദൈവമേ, ഉപകരപ്രദമല്ലാത്ത വിജ്ഞാനത്തില്‍ നിന്നും നീ എന്നെ രക്ഷിക്കേണമേ..”    




NB:ചിത്രങ്ങള്ക്ക് കടപ്പാട് ഗൂഗിൾ 


Comments

  1. വിദ്യാഭ്യാസം ആഭാസമാകുമ്പോള്‍....

    ReplyDelete
  2. നന്നായി വിലയിരുത്തി .....

    ReplyDelete
  3. കുത്തിയിരുന്ന് പഠിച്ച് മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കുന്നവരാവില്ല പലപ്പോഴും ജീവിതം എന്ന പരീക്ഷയില്‍ വിജയം കൈവരിക്കുക.
    നന്നായി എഴുതി... :-)

    ReplyDelete

Post a Comment

Popular Posts