പ്രസവാവധി

പണ്ട് കരിങ്കൽ കൊണ്ട് അമ്മിയും, ഉരലും കൊത്തിയുണ്ടാക്കുന്ന കല്ല്‌ കൊത്തി കുടുംബങ്ങൾ നാട്ടു വഴികളിലും റോഡരികിലും ധാരാളമുണ്ടായിരുന്നു . പാതി കൊത്തിയ ഉരലോ അമ്മിയോ വലിച്ചു കൊണ്ട് കുടുംബമായി നാട് ചുറ്റുന്ന അവരില്‍ മിക്കപ്പോഴും മൂന്നുമാസത്തിൽ താഴെയുള്ള കുട്ടിയെ തന്റെ സാരിയിൽ ഭദ്രമായി സൂക്ഷിച്ചു നടക്കുന്ന അമ്മമാരെയും കാണാമായിരുന്നു. നാട് ചുറ്റുന്നതിനിടയിൽ വഴിയിലെവിടെയോ വെച്ച് പ്രസവിക്കുകയും, ഒരു ലാഘവുമില്ലാതെ തൻറെ കുട്ടിയെ ശരീരത്തിനോട്‌ ചേർത്ത് കെട്ടി വീണ്ടും നാട് ചുറ്റുന്ന അത്തരം കുടുംബങ്ങളൊരു അത്ഭുതമാണ് അന്നും ഇന്നും. കരിങ്കല്ലിൽ നിന്ന് വളരെ രസകരമായി അമ്മിയും, ഉരലും ഉണ്ടാക്കുന്ന കഴിവാണ് അന്നെന്നെ അത്ഭുതപ്പെടുത്തിയത്. എന്നാൽ , ഇന്ന്, ആ സ്ത്രീകളുടെ മനോഭാവമാണ് എന്നെ അത്ഭുതപ്പെടുതുന്നത്. കുഞ്ഞു കുട്ടികളെയും വെച്ച് അനായാസം അവർ അവരുടെ ജോലികളിൽ തുടരുന്നു. ചിലപ്പോള്‍ വല്ല ചില്ലകളിലോ മറ്റോ സാരി കൊണ്ടൊരു തൊട്ടില കെട്ടി, അതിൽ കുട്ടിയെ ഇട്ടു,അതിനു താഴെ ഇരുന്നവർ അമ്മി കൊതിയെടുക്കുന്നു. ചുറ്റും നടക്കുന്ന ഒന്നും അവരെ ബാധിക്കുന്നെ ഇല്ല. എന്തിനു അവര്ക്ക്ർ പ്രസവമൊരു സ്വാഭാവികമായ പ്രക്രിയ മാത്രം.
പൂര്ണ്ണ ഗര്ഭി്ണി ആയിരിക്കുമ്പോഴാണ് ബോംബെയിലെ ചെമ്പൂര് ബസാരിലൂടെ ഒരു പ്രദിക്ഷണം നടത്തിയത്. ഗര്ഭത്തെ ശ്രദ്ധിക്കാതെയാണ് എന്റെ ഇറങ്ങി നടപ്പമെന്ന് ആവലാതിപ്പെട്ടു കൊണ്ട് ഉമ്മയുമുണ്ടായിരുന്നു കൂടെ..തിരക്ക് പിടിച്ച ബസാറിൽ ഒരു മരച്ചുവട്ടിലിരുന്നു ഒരു സ്ത്രീ പൂജ സാധനങ്ങൾ കണ്ടു. വർണ്ണാഭമായ പൂജ സാധനങ്ങളും കൂടെ കുപ്പി വളകുള്ളത് കൊണ്ട് ഒന്ന് നിരീക്ഷിച്ചു. അതിനിടയിലാണ് ആ സ്ത്രീയുടെ അടുത്ത് തുണിയിൽ പൊതിഞ്ഞ എന്തോ ഒന്ന് കണ്ണിൽ പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു നവജാത ശിശു. കഷ്ട്ടിച്ചു ഒരു മാസമായിക്കാണും. ആ തിരക്ക് പിടിച്ച മാര്‍ക്കറ്റിന്‍റെ ശബ്ദ കോലാഹലങ്ങൾക്കിടയിലും വളരെ ശാന്തമായത് കിടന്നുറങ്ങുന്നു. ഒരിക്കൽ കൂടി ചെന്ന് കുട്ടിയേയും അമ്മയെയും വിശദമായി നോക്കി (മലയാളിയുടെ സ്വന്തം സ്വഭാവം). ആദ്യം തോന്നിയത് സഹതാപമായിരുന്നു. കഷ്ട്ടപ്പാട് കൊണ്ടായിരിക്കണം ആ സ്ത്രീ ഇത് ചെയ്യുന്നത്.അല്ലെങ്കിൽ ഇത്രയും തിരക്ക് പിടിച്ച സ്ഥലത്ത് തന്റെ നവജാത ശിശുവിനെയും കൊണ്ടവർ കച്ചവടത്തിനിരിക്കില്ലല്ലോ .. അതും പ്രസവം കഴിഞ്ഞു ആദ്യ മാസങ്ങളിൽ തന്നെ.. ഇങ്ങനെ പൊതുസ്ഥലത്ത് വെച്ചാൽ ആ കുട്ടി രോഗ ബാധിതയാവില്ലല്ലോ ..എന്റെ മനോവിഷമം അങ്ങനെ തുടർന്നു .. പിന്നെ ചിന്തിച്ചപ്പോൾ അത്ഭുതം തോന്നി. കഷ്ട്ടപ്പാട് കൊണ്ടായിരിക്കുമെങ്കിലും ആ സ്ത്രീയുടെ മനോഭാവവും ധൈര്യവും അന്ഗീകരിക്കേണ്ടത് തന്നെ..

അതൊരു ധൈര്യമാണ്. കൂടെയുണ്ടായിരുന്ന ഉമ്മാക്ക് ഞാന്‍ കാണിച്ചു കൊടുത്തു. ഗര്ഭാരവസ്ഥയിലും അടങ്ങിയിരിക്കില്ലെന്ന ആവലാതി കുറച്ചു നേരത്തേക്ക് ഒഴിഞ്ഞു പോയി.

ഇന്ന് നീണ്ട , വിശാലമായ, കുറച്ചു കൂടി പറഞ്ഞാല്‍, ആഡംബരകരമായ “പ്രസാവാവധിയില്‍” ഇരിക്കുന്ന അല്ലെങ്കില്‍ കിടത്തപ്പെട്ട എനിക്ക് ഓര്മകളിലെ ഈ രണ്ടു സ്ത്രീകളും പ്രചോദനങ്ങളാണ് .. കൂടെ കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരവും.
പ്രസവം കഴിഞ്ഞാല്‍ ദീര്ഘമായ മൂന്നുമാസം അനങ്ങാനും, ഇരിക്കാനും ശരീരമിളക്കാനും, (മുടി മുതല്‍, വിരല്‍ തുമ്പ് വരെ) പാടില്ലെന്ന് പറയുമ്പോഴും, തിരിച്ചൊരു ചോദ്യം. ഇവരൊന്നും സ്ത്രീകളല്ലേ?..മറ്റെല്ലാ സ്ത്രീകളെയും പോലെ ശരീരത്തിന്റെര എല്ലാ മാറ്റങ്ങളിലൂടെയും ക്ലേശങ്ങളിലൂടെയും കടന്നു പോയി തന്നെയാണ് ഇവരും പ്രസവിച്ചതെങ്കില്‍ “നമ്മള്‍” അതായത്, സമൂഹത്തില്‍ കാശും, സാഹചര്യവും ഉള്ളവര്‍ മാത്രം കൈകൊള്ളുന്ന പ്രത്യേകമായ പ്രസവ ശുശ്രൂഷ ഒരു ആഡംബരം തന്നെയല്ലേ..മുകളില്‍ പ്രതിപാദിച്ച രണ്ടു സ്ത്രീകള്‍ ഒരു വിഭാഗത്തിന്റെ് പ്രതിനിധികള്‍ മാത്രമാണ്.. പ്രസവം കഴിഞ്ഞും ഇത്തരത്തിലുള്ള ഒരു ആഡംബരത്തിനും വകയില്ലാത്ത, തൊണ്ണൂറു ദിവസം തിന്നു മലര്ന്നുള കിടന്ന് തടിച്ചു വീര്ക്കാ ന്‍ വകയില്ലാത്ത നല്ലൊരു ശതമാനം വിഭാഗത്തിന്റെച പ്രതിനിധികള്‍ ..ഏറെ ശക്തിയുള്ളവരായാണ് ഇവരെ എനിക്ക് കാണാന്‍ കഴിയുന്നത്‌.... പ്രസവാനന്തര ശുശ്രൂഷകള്‍ ചെയ്യാത്തത് കൊണ്ട് ഉണ്ടാവുമെന്ന് പറയപ്പെടുന്ന ആപത്തുകള്‍ ഒന്നും അവരില്‍ കാണാനാവില്ലെന്നു മാത്രമല്ല, ശരീരത്തെ നന്നായി ഉപയോഗിച്ച് കൊണ്ട് ഇവരെല്ലാം നന്നായി അധ്വാനിക്കുന്നു.

മനോഭാവത്തിലാണ് പ്രശ്നം എന്ന് തോന്നുന്നു. എന്തിനാണെന്ന് ചോദിച്ചാല്‍ ഉത്തരമില്ലാത്ത ഒരു നൂറു കൂട്ടം ചിട്ടകളും, കൂടെ നൂറു മാമൂലുകളും, മൂന്നുമാസം കൊണ്ട് തടിച്ചു വീര്ക്കാനുള്ള ഒരു പ്രത്യേക പാക്കേജും (ഒരു മാസത്തേക്ക്, അത് കഴിഞ്ഞാല്‍ ബലൂണ്‍ അഴിച്ചു വിട്ടത് പോലെ മെലിയും) പഴയ കാലത്തെ ഒരു പ്രത്യേക സമൂഹ സാഹചര്യത്തില്‍ സ്ത്രീകള്ക്ക്് ഏറെ വിലമാതിക്കുന്നതായിരുന്നു എന്ന് മനസ്സിലാക്കുന്നതോടോപ്പം തന്നെ, ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെെ പ്രസക്തിയെക്കുറിച്ചു ചോദിക്കാനും ഞാനാഗ്രഹിക്കുന്നു. കൂടെ ഇത്തരം ആഡംബരങ്ങളിലൂടെ കടന്നു പോവാന്‍ കഴിയാത്ത (സാമ്പത്തികമായോ, സാമൂഹികമായോ) വളരെ സാധാരണമായി പ്രസവ പൂര്‍വ്വ ജീവിതം നയിക്കുന്ന ഒരു വിഭാഗത്തെ ഓര്ക്കു ന്നു..

ഇന്ന് കുഞ്ഞിനെ ഉറക്കി കിടത്തി ഇതെഴുമ്പോഴും ഗവേഷണ വായനകളും എഴുത്തുകളും തുടരുമ്പോഴും എന്റെ പ്രചോദനം അവരാണ്.. ഇരിക്കരുത്, എഴുതരുത്, എന്നൊക്കെ കേള്ക്കുരമ്പോഴും, ഒന്നും സംഭവിക്കില്ലെന്ന ധൈര്യം തരുന്നതും, കുഞ്ഞിനെ വെച്ച് കൊണ്ട്, ചിലതൊക്കെ ചെയ്യാനാവും എന്ന മനോഭാവം ഉണ്ടാക്കാന്‍ കാരണമായതും അവരാണ്... പ്രചോദനം ആരില്‍ നിന്നുമാവാലോ..?



Comments

  1. ആഡംബരകരമായ പ്രസാവാഘോഷങ്ങളെക്കുറിച്ച് ഒരു കുറിപ്പ് ആദ്യമായാണ്‌ വായിക്കുന്നതെന്ന് തോന്നുന്നു..ചിന്താര്‍ഹമായ വിഷയം.

    ReplyDelete

Post a Comment

Popular Posts