വിലയില്ലാത്ത പെണ്‍കുട്ടി

വളരെ അലക്ഷ്യമായിട്ടാണ് അവര്‍ വസ്ത്രം ധരിച്ചിരുന്നത്. മുഷിഞ്ഞ , നിറം എന്തെന്ന് പറയാനാവാത്ത സാരിയും , അതിനോട്  ഒട്ടും യോജിക്കാത്ത ബ്ലൌസും , ഒരുപാട് നാളായി വെള്ളം കണ്ടിട്ടില്ലാത്ത ആ ശോഷിച്ച ശരീരത്തിന് വളരെ പരിചിതമായി തോന്നി. അന്താളിപ്പ് നിറഞ്ഞ മുഖത്ത് ജീവിതമേല്‍പ്പിച്ച മുറിവുകളും, ദാരിദ്ര്യത്തിന്റെ കറുത്തിരുണ്ട നിഴലും നന്നായി കാണാം. പരിശോധന മുറിയുടെ അഴുക്കു മാത്രം പിടിച്ച തറയിലൂടെ മുട്ടില്‍ ഇഴഞ്ഞു നീങ്ങുന്ന 8  മാസം തോന്നിക്കുന്ന ആ പെണ്‍കുട്ടിയെ അവര്‍ ശ്രദ്ധിച്ചത് തന്നെയില്ല. പകരം മനോ വൈകല്യമുള്ളതെന്നു ഒറ്റ നോട്ടത്തില്‍  തന്നെ തോന്നിക്കുന്ന  അടുത്തിരിക്കുന്ന 6 വയസ്സുകാരനിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍. ആ കുട്ടിയുടെ ചികിത്സക്ക് വന്നതായിരുന്നു അവര്‍. കൂടെ ഒത്തിരി പ്രായമായ, അലക്ഷ്യമായി വസ്ത്രം ധരിച്ചതെങ്കിലും കാണാന്‍ പ്രസന്നതയുള്ള ഒരു അമ്മൂമ്മയുമുണ്ടായിരുന്നു. മുട്ടിലിഴയുന്ന ആ കൊച്ചു സുന്ദരിയെ ശ്രദ്ധിക്കുന്നതും , മറ്റു കാര്യങ്ങള്‍ നോക്കി നടത്തുന്നതും അവരായിരുന്നു. 

എന്‍റെ case discuss ചെയ്യാന്‍ വേണ്ടി, സീനിയര്‍ ഡോക്ടര്‍ ഉടെ സമീപതിരിക്കുമ്പോഴാണ് കുട്ടിയെ കണ്ണില്‍ പെട്ടെത്. ഇത്രയും തിരക്കുള്ള ആശുപത്രിയുടെ പരിശോധന മുറിയില്‍ , ആളുകളുടെ കാലുകള്‍ ക്കിടയിലൂടെ ഇഴഞ്ഞു കളിക്കുന്ന കുട്ടിയെ ആണ് ആദ്യം ശ്രദ്ധിച്ചത്. പിന്നെ കുടുംബത്തെ കണ്ടു പിടിച്ചു കുട്ടിയെ ശ്രദ്ധിക്കാന്‍ ഒരു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പിന്നീട് തുടരെ , തുടരെ എന്‍റെ കസേരക്കടിയിലും വന്നു കളിക്കുന്ന കുട്ടിയുമായി  കണ്ണ് കൊണ്ടും , ആംഗ്യം കൊണ്ടും ഒത്തിരി നേരം ഞാനും കളിച്ചു. ഉച്ചയൂണിനായി ഹാള്‍ ഒഴിഞ്ഞപ്പോഴും അതേ സീറ്റിലിരിക്കുന്ന ആ കുടുംബം ഒരു ചോദ്യ ചിഹ്നമായി മനസ്സില്‍ തന്നെ കിടന്നു.  പിന്നീടു ആ അമ്മൂമ്മ ഡോക്ടര്‍ നെ സമീപിച്ചു കാര്യം പറഞ്ഞപ്പോഴാണ് കാര്യം പിടി കിട്ടിയത്. ആറു വയസ്സുകാരനെ അഡ്മിറ്റ്‌ ചെയ്യാന്‍ വേണ്ടി അപേക്ഷിക്കുകയായിരുന്നു അവര്‍. ആദ്യത്തെ consulting നു മാസങ്ങള്‍ക് ശേഷം കുട്ടിയുടെ സ്തിഥി വഷളായപ്പോള്‍ മാത്രം ആശുപത്രി സന്ദര്‍ശിച്ചു , അഡ്മിഷന്‍ ആവശ്യപ്പെടുന്നതിലെ പന്തി കേട് മണത്തു കൊണ്ടാവണം ഡോക്ടര്‍ ആ അപേക്ഷ പാടെ നിരസിച്ചത്‌ . ( ഇത്തരം രോഗികളെ അട്മിട്റ്റ് ചെയ്തു , ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ട് പോകുന്നത് ഒരു സ്ഥിരം സംഭവമായിരുന്നു ).

ഉച്ചയൂണിനായി ഞങ്ങളും പിരിഞ്ഞു. രണ്ടാം പകുതിയില്‍ അവരെ വീണ്ടും കാണുമ്പോള്‍ അവര്‍ പ്രവേശന കവാടത്തിനടുത്തിരിക്കുകയായിരുന്നു . നേരെത്തെ പോലെതന്നെ കുട്ടിയെ അലക്ഷ്യമായി മണ്ണില്‍ ഇഴയാന്‍ വിട്ടിരിക്കുന്നു. കുട്ടി ചുറു ചുറുക്കോടെ കളിച്ചു കൊണ്ടിരിക്കുന്നു. വഴിയെ നടന്നു പോവുന്ന എന്നെ ആ കൊച്ചു കുട്ടിയുടെ വികൃതികളാണ് അങ്ങോട്ട്‌   ആകര്ഷിപ്പിച്ചത് . പരിസരം മറന്നു കുറച്ചു നിമിഷങ്ങള്‍ ഞാനാകുട്ടിയുമായി കൂട്ട് കൂടി. ഏതോ മറന്നു പോയ ബന്ധം ഞങ്ങള്‍ തമ്മില്‍ ഉള്ളത് പോലെ. 

തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്നെ നോക്കി കുട്ടി അപ്രതീക്ഷിതമായി ഒച്ചവെച്ചു. അത് കേട്ട് തിരിഞ്ഞു നോക്കിയ എന്നുടെ നേരെ ആ  അമ്മോമ്മ  യുടെ നിസ്സഹായമായ അഭ്യര്‍ത്ഥന." ദയവായി , ഈ കുട്ടിയേയും കൂടെ കൊണ്ട് പോവൂ സിസ്റ്റെര്‍ജി , ഞങ്ങള്‍ വളരെ പാവപ്പെട്ടവരാണ്. നിങ്ങള്‍ക്കാവുമ്പോള്‍ പണമുണ്ട്. ഇതിനെ പഠിപ്പിച്ചു വലിയവളാക്കി, കല്യാണം കഴിപ്പിച്ചയ്ക്കൂ. ഞങ്ങള്ക്കതിനു കഴിയില്ല. ഇതിനെയും കൊണ്ട് പോവൂ സിസ്റ്റെര്‍ജി.. "
കോരിത്തരിച്ചു നിന്ന് പോയി ഞാന്‍. തന്‍റെ പേരക്കുട്ടിയെ വില പറയാതെ മറ്റൊരാളോട് എടുത്തു കൊള്ളാന്‍ അപേക്ഷിക്കുന്ന ഒരമ്മൂമ്മ. ഇവരോട് എന്ത് ഉത്തരം പറയണം എന്നെനിക്കരിയില്ലയിരുന്നു. ഞാനും ഒരു സ്ത്രീ തന്നെയാണല്ലോ .. 
അവരെ അതിനു പ്രേരിപ്പിച്ചത് എന്തായിരിക്കും? 

ദാരിദ്ര്യമോ? പെണ്‍കുട്ടിയെന്ന എന്ന വിത്യാസമോ? 



Comments

  1. ദാരിദ്ര്യമാവാം, പെൺകുട്ടിയായതുമാവാം.....എനിയ്ക്ക് ഒന്നും എഴുതാൻ കഴിയുന്നില്ല...

    ReplyDelete
  2. കഷ്ടം! സമൂഹത്തിലെ ദുരാചാരങ്ങളും നീചവൃത്തിയുമായിരിക്കാം വില്ലൻ.

    ReplyDelete
  3. കുട്ടിയുടെ ജനനം പോലും ചോദ്യ ചിഹ്നം ആണിവിടെ. അങ്ങിനെയുള്ള ചുറ്റുപാടില്‍ മൂല്യങ്ങള്‍ക്ക് എന്ത് പ്രസക്തി കൂടെ ദാരിദ്ര്യവും കൂടിയാകുമ്പോള്‍ മനസ്സില്‍ വേദനയുടെ അലകള്‍ തീര്‍ക്കുന്നു.

    സിസ്റ്റര്‍ജി എന്ന വിളിക്ക് ഒരു യോജിപ്പ് തോന്നുന്നില്ല അവിടെ.
    പോസ്റ്റിനു എല്ലാ വിധ ആശംസകളും..

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി ... സിസ്റ്റെര്ജീ എന്ന വിളി ആ സ്ഥാപനത്തില്‍ ആരും ആരെയും വിളിക്കുന്ന ഒരു അഭിസംബോധന രീതിയാണ്‌... , അതൊരു ആസുപത്രിയയത് കൊണ്ട്..

      Delete

Post a Comment

Popular Posts