ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്നവര്‍
"ദൈവം നമുക്ക് രണ്ട് കണ്ണുകളും , കൈകളും , കാലുകളും തന്നത് പോലെ രണ്ട് മനസ്സുകളും തന്നിരുന്നെങ്കില്‍ എത്ര നന്നായേനെ , ഒന്നിന് സ്ഥിരത നഷ്ട്ടപെടുമ്പോള്‍ മറ്റൊന്ന് ഉപയോഗിക്കാമായിരുന്നു . "
സ്ത്രീകളുടെ വാര്‍ഡിലെ രോഗി ഷീലയുടെ ചോദ്യമാണ്. ഈ ചോദ്യം ഏതെല്ലാം വികാരങ്ങളുടെ മിശ്രിമിതമാണെന്ന് എനിക്കറിയില്ല .ദൈവത്തോടുള്ള ദേഷ്യമോ , പുച്ച്ചമോ , ദയവായ്പ്പയോ , അതോ നിസ്സഹായതയോ?
മനസ്സിന്‍റെ സമനില തെറ്റിയവരെന്നു മുദ്ര കുത്തപ്പെട്ടവരുടെ മനസ്സില്‍ നിന്നാണ് വിത്യസ്തമായ ചിന്തകളും ചോദ്യങ്ങളും ഉയര്‍ന്നു വരുന്നത് . വിരോദാഭാസം എന്ന് തോന്നാം.. അല്ലെങ്കില്‍ ഇതും ഭ്രാന്തിന്‍റെ ബാക്കിയെന്നോണം എഴുതി തള്ളാം.
ഷീല വന്നിട്ട് അഞ്ചു മാസത്തിലേറെ ആയി. ഇത് അവരുടെ നാലാമത്തെയോ, 5 )മത്തെയോ അഡ്മിഷന്‍ ആയിരിക്കും. ആദ്യ അഡ്മിഷന്‍ കുട്ടിയായിരുന്നപ്പോള്‍ കുട്ടികളുടെ വാര്‍ഡിലായിരുന്നു. പിന്നെയും പിന്നെയും അവള്‍ വന്നു കൊണ്ടേയിരുന്നു. ഇത്തവണ മരുന്ന് നിര്‍ത്തിയത് കൊണ്ടാണ് വീണ്ടും ലക്ഷണങ്ങള്‍ തിരികെ വന്നത്. യഥാര്‍ത്ഥത്തില്‍ മരുന്ന് നിര്‍ത്തിയതായിരുന്നില്ല, നിര്‍ത്താന്‍ നിര്‍ബന്ധിക്കപെടുകയായിരുന്നു . ഭ്രാന്താശുപത്രിയിലെ മരുന്ന് കുടിച്ചു കൊണ്ടിരുന്നാല്‍ കല്യാണം കഴിക്കാന്‍ ആളെ കിട്ടില്ല എന്നതായിരുന്നു, എല്ലാ വീട്ടുകാരുടെയും പോലെ അവരുടെ വീട്ടുകാരുടെ ന്യായം. ആ നിര്‍ബന്ധത്തെ വകഞ്ഞു മാറ്റി മരുന്ന് തുടര്‍ന്ന് കൊണ്ട് പോവാന്‍ മാത്രം വെളിവ് വന്നിരുന്നില്ല അവര്‍ക്കന്നു. ഫലം വിവാഹവും , വിവാഹ മോചനവും. അവിടെയും വില്ലനായത് രോഗം തന്നെ. മരുന്ന് നിര്‍ത്തിയതിന്റെ ഫലമായി വീണ്ടും രോഗലക്ഷണം കണ്ടു തുടങ്ങി. അതിന്‍റെ ഫലമെന്നോണം വിവാഹമോചനവും. അങ്ങനെയാണ് അവര്‍ വീണ്ടും adimit ആവുന്നത്. അവര്‍ പറയുന്നു ." കല്യാണവും കല്യാണ ജീവിതവും എല്ലാം സമ്മര്‍ദം നിറഞ്ഞതല്ലേ.. വേണ്ട, എന്ന് ഞാന്‍ പലതവണ പറഞ്ഞു , അമ്മ പറഞ്ഞു , കുറെ കാലമായില്ലേ ഭ്രാന്തിന്റെ മരുന്ന് കുടിക്കാന്‍ തുടങ്ങിയിട്ട്. കല്യാണം കഴിഞ്ഞു കുട്ടികളൊക്കെ ആവുമ്പോള്‍ അതെല്ലാം തനിയെ അങ്ങ് മാറും. അമ്മയത് പറഞ്ഞു രക്ഷപ്പെട്ടു , എല്ലാം സഹിക്കേണ്ടത് ഞാന്‍ മാത്രമല്ലെ, അവരിവിടെ കൊണ്ടിട്ടു പോയി, ഇന്നുവരെ കൊണ്ട് പോവാന്‍ വന്നില്ല. " കണ്ണ് നിറഞ്ഞു അവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍. എന്റെയും അവരുടെയും. എന്ത് പറഞ്ഞാശ്വസിപ്പികും അവരെ ഞാന്‍.
മഹാലുകളുടെ നാടായ രാജസ്ഥാനില്‍ നിന്നും മരുഭൂമികള്‍ താണ്ടി വന്നതാണവര്‍... ഇനിയോരിക്കല്‍കൂടി രോഗം ഭേദമായി തിരിച്ചു പോവുമെന്ന പ്രതീക്ഷയില്‍... ഇന്നും ആ പ്രതീക്ഷ കെടാതെ മനസ്സില്‍ ഉണ്ടോ എന്നറിയില്ല.
അവരുടെ മുഖം പറയുന്നത് മറ്റൊന്നാണ്. ജയയെ പ്പോലെ, രോഹിണിയെപ്പോലെ , തന്‍റെയും ഇനിയുള്ള വീട് ഈ ആശുപത്രി തന്നെയാകുമെന്ന സത്യവുമായി അവര്‍ പതിയെ പൊരുത്തപ്പെട്ടതുപോലെ.
ആദ്യമാദ്യം കടന്നു ചെല്ലുമ്പോഴൊക്കെ അവള്‍ തന്‍റെ ജീജാജിയുടെ ഫോണിലേക്ക് വിളിപ്പിക്കുമായിരുന്നു. തുടരെ തുടരെ വിളിക്കുന്ന നമ്പര്‍ swiched off എന്ന് പറയ്യാന്‍ തുടങ്ങിയപ്പോള്‍ അവളും സത്യത്തെ ഉള്‍ക്കൊണ്ടിരിക്കണം. ഇപ്പോഴവള്‍ തന്‍റെ വീട്ടുകാരെ കുറിച്ച് ഒന്നും ചോദിക്കാറില്ല. സംസാരവും പ്രസരിപ്പും എല്ലാം കുറഞ്ഞു തികച്ചും മൌനിയായി.
താന്‍ പ്രിയപ്പെട്ടവരെന്നു കരുതിയവര്‍ക്ക് , തന്നെ വേണ്ടാതാവുന്നു എന്ന സത്യം എത്ര ക്രൂരവും , നിഷ്ടൂരവും ആയിരിക്കും....... ദൈവമേ...
ഹൃദയം തകർന്നു പോകുന്നു......
ReplyDelete