അവരും കാണട്ടെ വെളിച്ചം..








എനിക്കുമുണ്ടൊരു ഉപ്പൂപ്പ . വയസ്സ് 85 കഴിഞ്ഞെങ്കിലും , പ്രായത്തെ വെല്ലുന്ന മിടുക്കാണ്. എഴുത്തും, വായനയും, പഠനവും , ചിന്തയും ഒക്കെയായി , ആളിന്നും പ്രവര്‍ത്തനനിരതനാണ്. പ്രധാനഅധ്യാപക പദവിയില്‍ നിന്ന് വിരമിച്ചിട്ടു   കൊല്ലം   25 ആയെങ്കിലും  അദ്ദേഹത്തിന് ഇന്നും പഠിക്കാനും, വായിക്കാനും, എഴുതാനും ഒക്കെയേറെ ഇഷ്ടമാണ്.ഒരേയൊരു പരാതിയെ ഉള്ളു; തന്റെ  ചിന്തകള്‍  പങ്കു വെക്കാനും, ഫലപ്രദമായ കാര്യങ്ങള്‍  സംസാരിക്കാനും ആരുമില്ലെന്ന പരാതി .എന്തൊക്കെയോ ചെയ്യാന്‍ ‍ ആഗ്രഹിച്ചിട്ടും , തഴപ്പെട്ടവന്റെ, അല്ലെങ്കില്‍ ‍ അരികില്‍  ‍ മാറ്റി നിരത്തപ്പെട്ടവന്റെ  നിസ്സഹായത ഞാനീ പരാതികളില് കാണുന്നു.ഉപകാരമില്ലാത്ത ഒന്നായി മാറുന്നുവോ എന്ന പേടിയും

ഇങ്ങനെ ഒരുപാടു ഉപ്പൂപ്പമാരും, ഉമൂമ്മമാരുമുണ്ട് നമ്മുടെ വീടുകളില്‍ പഴയ വസ്തുക്കള് വെച്ചിരിക്കുന്ന പോലെ എതോമൂലയില് കുത്തിയിരിക്കുന്നവര്‍,' ജീവിതത്തില് വൈകുന്നേരമായി , ഇനി നിങ്ങളെകൊണ്ടോന്നിനും കഴിയില്ല' എന്ന് നമ്മളവരോട് പറയാതെ പറയും. അത് കേള്ക്കാതെ കേട്ട് അവരും മടുക്കും.ഓരോ ദിവസം കഴിയുംതോറും  ശോഷിച്ചു വരുന്ന, ശാരീരിക അവസ്ഥയോടോപ്പം മേല്പറഞ്ഞ ചുറ്റുപാടും , വിചാരങ്ങളും അവരുടെ മാനസികാരോഗ്യത്തെയും ക്ഷയിപ്പിക്കുന്നു..developmental psychologist Elizabeth Herlock പറഞ്ഞു വെച്ചത് എത്ര സത്യം..!! role less role..

വീടുകളില്‍ പ്രായമായവര്‍ക്ക് മറ്റുള്ളവരും, മറ്റുള്ളവര്‍ക്ക് പ്രായമായവരും ഭീതിയുണര്‍ത്തുന്ന 
അവസ്ഥ വളരെ അധികം കാണുന്നു. മടുപ്പും, നിസ്സഹായതയും, അമര്‍ഷവും, വെറുപ്പും  
കലര്‍ന്ന ഒരു പ്രത്യേക വികാരം..'ഇവരെകൊണ്ട് തോറ്റു' എന്ന് മക്കളും,' ഇവര്‍ക്കെന്നെ വേണ്ടാതായി' എന്ന് മാതാപിതാക്കളും.. 'തരുന്നതും തന്നു ബുദ്ധിമുട്ടിക്കാതെ അവിടെയെങ്ങാന്‍ ഇരുന്നൂടെ' എന്ന് മക്കളും, 'എന്ക്കെന്ത ഈ വീട്ടില്‍ സ്ഥാനമോന്നുമില്ലേ' എന്ന് പ്രായമായവരും..ഇതൊക്കെയാണ് ഇവിടുത്തെ തര്‍ക്കങ്ങള്‍..




പറഞ്ഞു കേട്ടിട്ടുണ്ട്; പണ്ട് ആളുകള്‍ കിടപ്പാവും വരെ കഴിയാവുന്ന ജോലികള്‍ ചെയുമായിരുന്നെന്നു. ഓലവെട്ടലും  ഓലമെടയലും, അടക്ക തൊലിയുമോക്കെയായി ഉമ്മൂമാമാരും, തോട്ടം കിളക്കലും, തേങ്ങ പൊതിക്കലും മറ്റുമായി ഉപ്പൂപ്പമാരും..എന്നാല്‍ ഇന്നു സ്ഥിതി മാറി . 50 കടന്നാല്‍ 'വയസ്സായി' എന്ന വാക്കിന്‍ ബലത്തില്‍ ചെയ്യാവുന്ന ജോലികളും കൂടി മറുള്ളവരെ ഏല്‍പ്പിച്ചു ഇരിക്കാമെന്നാമായി. പിന്നീട് രാവും പകലും വയ്യയ്മകള്‍ ഉണ്ടോ എന്നുള്ള അന്വേഷണം . 'അത് ചെയ്യേണ്ട' , 'ഇത് ചെയ്യേണ്ട' എന്ന്  നിര്‍ദേശിച്ചു പിന്നാലെ നടക്കാന്‍ ഒരു കൂട്ടരും.




മൂലക്കിരുന്നാല്‍  ഇരുമ്പു തുരുമ്പെടുക്കും എന്ന് കേട്ടിട്ടില്ലേ. അതേ അവസ്ഥ തന്നെ ഇവര്‍ക്കും വരുന്നു. ഉള്ള കഴിവിനെയും ആരോഗ്യത്തെയും ഉപയോഗിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരും, നമ്മളില്‍ പലരും അവരെ വാര്‍ധക്യത്തിലേക്ക് തള്ളി വിടുന്ന രീതി .ഇരുന്നിരുന്നു പതിയെ തനിയെ തോന്നിതുടങ്ങും .' ഞാനൊരു ഉപകാരമില്ലാത്ത വസ്തുവാണെന്ന്' .. ഈ തോന്നല്‍ ശക്തമാവുംപോഴാണ്, മേല്പറഞ്ഞ അമര്‍ഷവും, വെറുപ്പും, നിസ്സഹായതയും തോന്നിതുടങ്ങുന്നത്. ഈ വികാരങ്ങള്‍ അവരുടെ സ്വഭാവത്തിലും പ്രതിഫലിച്ചു തുടങ്ങുമ്പോഴാണ് അത് മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടായി മാറുന്നത്, വീട്ടില്‍ അവരെചോല്ലി വിവാദങ്ങള്‍ ഉണ്ടാവുന്നതും

അവരെ തളര്‍ത്തുന്ന മറ്റൊരു സംഘര്‍ഷമാണ് അവരോടു സംസാരിക്കാനും, ഇവരെ കേള്‍ക്കാനും, അവരുടെ വികാരങ്ങള്‍ പങ്കുവെക്കാനും ആരുമില്ല എന്ന അവസ്ഥ ..പ്രത്യേകിച്ച് ഇണ മരിച്ചു പോയവര്‍ക്ക് . വീട്ടിലെ മക്കള്‍ക്കോ, മരു മക്കള്‍ക്കോ, പേര മക്കള്‍ക്കോ ഇവരെ കേള്‍ക്കാന്‍ സമയമില്ലയ്മയോ, ഇവര്‍ക്ക് പറയാനുള്ളത് കര്യപെട്ടതല്ല എന്ന തോന്നലോ , ഇതൊക്കെ ആര്‍ക്കു കേള്‍ക്കണം എന്ന രൂപത്തില്‍ മുഖം തിരിച്ചു കളയുന്നതോ, വാസ്തവം എന്തായാലും ഈ അവസ്ഥ ഇവരെ മടുപ്പിക്കുന്ന ഒന്നാണ്.  generation  gap എന്ന വലിയ വിടവ് കൂടി ഇവിടെയുണ്ടാവാം. ഇവര്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയാത്ത അവസ്ഥ. അല്ലെങ്കില്‍ ഇവരുടെ വാക്കുകളും, ചിന്തകളും വെറും അബന്ധമായി തോന്നുന്ന അവസ്ഥ.  മണ്ണിട്ടോ, പാലം കെട്ടിയോ നികത്താന്‍ പറ്റാത്ത ഒരു വിടവ്. പലപ്പോഴും മറ്റുള്ളവരും ഇവിടെ നിസ്സഹായായിരിക്കും . ശ്വാസം പോലും വിടാന്‍ സമയമില്ലാതെ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യുന്നിടയില്‍ ഇങ്ങനെ ചിലര്‍ക് പറയാനുള്ളത് കേള്‍ക്കാന്‍ സമയമില്ലാതെ പോവുന്നു. ദിവസേന നൂറുപേരെ കാണുകയും മിണ്ടുകയും ചെയ്യുമ്പോള്‍ ആരെയെങ്കിലും കാണാനും, മിണ്ടാനും നോക്കിയിരിക്കുന്ന വീട്ടിലെ പ്രായമായവരുടെ അവസ്ഥ മനസ്സിലാക്കാനുള്ള അവസരം മറ്റുള്ളവര്‍ക്കും  ലഭിക്കുന്നില്ല. ഇതെല്ലം കൂടി ഒന്നിക്കുമ്പോഴാണ്‌ ഉരസലുകള്‍ ഉണ്ടാവുന്നത്.. 'കുട്ടികളെ നോക്കാന്‍ ഇതിലും സുഖമാണെന്നു' മറ്റുള്ളവര്‍ക്കും , 'ഞാനിവിടെ ആവശ്യമില്ലാത്തതായി ' എന്ന തോന്നല്‍ പ്രായമുള്ളവര്‍ക്കും ഉണ്ടായിതുടങ്ങും. രണ്ടുകൂട്ടരും ഒരുപോലെ സംഘര്‍ഷം അനുഭവിക്കും . വൃദ്ധ സദനങ്ങള്‍  കൂടും.

ഇതൊക്കെ കുറക്കാന്‍ വല്ല മാര്‍ഗങ്ങളും ആലോചിക്കേണ്ട സമയമായില്ലേ ..സത്യത്തില്‍ ആലോചന നിര്‍ത്തി പ്രവര്‍ത്തിച്ചു തുടങ്ങേണ്ട സമയം വൈകി. പഴയ കാലങ്ങളിലെക്കുള്ള ഒരു തിരിച്ചു പോക്ക് അസാധ്യമാണ്. അതിനാല്‍ പുതിയ സാധ്യതകള്‍ അന്വേഷിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.  കു
റച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, പഠന ആവശ്യതിനായി കുറച്ചു വൃദ്ധ സദനങ്ങള്‍  സന്ദര്‍ശിച്ചപ്പോള്‍ ചില ആശ്വാസം തരുന്ന കാഴ്ചകള്‍ കാണാനിടയായി. മുയല്‍ വളര്‍ത്തലില്‍ വ്യപ്രിതാരായ ഒരുപാടു ഉപ്പൂപ്പമാരും, ഉമ്മൂമ്മമാരും.. മുറ്റം നിറയെ പച്ചക്കറികളും, ചെടിതോട്ടങ്ങളും ഒരുക്കിയിരിക്കുന്നവര്‍..., അവര്‍ ചിരിച്ചു കൊണ്ടേയിരുന്നു.. വേദനയില്‍    നിറഞ്ഞ ഒരു ഭൂതകാലം പിന്നിലേക്ക്‌ മാറ്റിവെച്ചു അവര്‍ മുന്നിലേക്ക്‌ നടക്കാന്‍ ശ്രമിക്കുന്നു..ഇത്തരം മുന്നോട്ടനയിക്കുന്ന ശക്തികള്‍ക്കു എന്തുകൊണ്ട് നമുക്കും തുടക്കമിട്ടു കൂടാ ?

സര്‍കാരിന്റെ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലും, മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ്‌ 

ആന്‍ഡ്‌ എമ്പോവേര്‍മെന്റ്റ് ന്‍റെ കീഴിലും, പഞ്ച വത്സര പദ്ധതികളുടെ കീഴിയും ധാരാളം 

ഫണ്ടുകളും, സഹായങ്ങളും, മറ്റും വൃദ്ധ ക്ഷേമത്തിനായി മാറ്റി വെക്കപ്പെട്ടിട്ടുണ്ട്. വേണ്ടവിധം 

ഉപയോഗിക്കാന്‍ ആളില്ല എന്ന് വേണം പറയാന്‍.. ...

പ്രായമായവരെ ആരോഗ്യകരമായ രീതിയില്‍, കുടുംബങ്ങളില്‍  നിലനിര്‍ത്തികൊണ്ട് തന്നെ  അധിവസിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തികൂടെ? അവരുടെ ഇടയില്‍ ഒരു കൂടായ്മ സംഘടിപ്പിച്ചു ഉപകാരപ്രദമായ പല കാര്യങ്ങളും  ചെയ്യാന്‍ അവര്‍ക്ക് അവസരമുണ്ടാക്കാം .ഡേ കെയര്‍ സെന്‍റെര്‍ എന്ന സാധ്യത ഉപയോഗപ്പെടുത്തികൊണ്ട്, അവര്‍ക്ക് പകല്‍ സമയങ്ങള്‍ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവസരമോരുക്കാം .. അവിടെ, അവര്‍ക്ക് താല്പര്യമുള്ള , ഉപകാരമുള്ള കാര്യങ്ങള്‍ അവര്‍ക്കായി ഒരുക്കി കൊടുക്കാം..ഉദാഹരണത്തിന്, ചെറിയ, പൂന്തോട്ട നിര്‍മാണം, പച്ചക്കറി തോട്ടം, പൂകള്‍ കൊണ്ടുള്ള ബൊക്കെ നിര്‍മാണം... ഇത്തരം ലളിതമായ, അവരുടെ  ആരോഗ്യം സമ്മതിച്ചു കൊടുക്കുന്നതുമായ കാര്യങ്ങള്‍....., സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സെന്റെറില്‍ കൂടെ ചെറിയ   കുട്ടികള്‍ക്ക് വേണ്ടിയുള്ള crush കള്‍ നടത്താം. കുട്ടികളെ നോക്കാന്‍ വലിയുമ്മമാര്‍ മിടുക്കരാണല്ലോ. കൂടെ ധാര്‍മിക വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയും, മറ്റും സംഘടിപ്പിക്കാം..വിദ്യാഭ്യാസമുള്ളവരാനെങ്കില്‍    അവരുടെ വിദ്യാഭ്യാസത്തെ  ഉപയോഗിക്കുന്ന രീതിയില്‍ വല്ല പരിപാടികളും ആസൂത്രണം ചെയ്യാം. ഇടയ്ക്കു അടുത്തുള്ള വല്ല സ്ഥലങ്ങളിലേക്കും ഒരു ചെറിയ യാത്ര നടത്താം.ഇങ്ങനെ എത്ര എത്ര കാര്യങ്ങള്‍ അവര്‍ക്ക് വേണ്ടി ചെയ്യാനാവും. ഇത്തരം പരിപാടികള്‍ അവരുടെ വേണ്ടാതെ ചിന്തയെ അകറ്റുകയും,മാനസികാരോഗ്യത്തോടെ   ജീവിക്കാന്‍  അവര്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. 
ഇതിനുള്ള അവസരം ഒരുക്കാന്‍ സമൂഹം ബാധ്യസ്ഥരല്ലെ..ഒരുപാട് voluntray organisations നമ്മുടെ നാട്ടില്‍ ഉണ്ട്... ഒരു പാട് പണം ഇവയൊക്കെ തകര്‍പ്പന്‍ ഗാനമേള നടത്തിയും, പടക്കം പൊട്ടിച്ചു കളയുന്നു... ഇത്തരം പരിപാടികള്‍ എന്തുകൊണ്ട് അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നില്ല? ഉള്ള സാധ്യതകളെ ഉപയോഗിച്ച് ചെറിയ മാറ്റം ഉണ്ടാക്കുന്നതല്ലേ, 'വാര്‍ധക്യം നരകികുന്നു' എന്ന് വിളിച്ചു കൂവുന്നതിനെക്കാള്‍ നല്ലത്..ഇരുട്ടിനെ ശപിക്കുന്നതിനെക്കാള്‍ നല്ലതെല്ലേ   ഒരു മെഴുകു തിരി കത്തിക്കുന്നത്? 



Comments

  1. എനിക്കുമുണ്ടൊരു ഉപ്പൂപ്പ. വയസ്സ് 85 കഴിഞ്ഞെങ്കിലും , പ്രായത്തെ വെല്ലുന്ന മിടുക്കാണ്. എഴുത്തും, വായനയും, പഠനവും , ചിന്തയും ഒക്കെയായി , ആളിന്നും പ്രവര്‍ത്തനനിരതനാണ്. പ്രധാനഅധ്യാപക പദവിയില്‍ നിന്ന് വിരമിച്ചിട്ടു കൊല്ലം 25 ആയെങ്കിലും അദ്ദേഹത്തിന് ഇന്നും പഠിക്കാനും, വായിക്കാനും, എഴുതാനും ഒക്കെയേറെ ഇഷ്ടമാണ്.ഒരേയൊരു പരാതിയെ ഉള്ളു; തന്റെ ചിന്തകള്‍ പങ്കു വെക്കാനും, ഫലപ്രദമായ കാര്യങ്ങള്‍ സംസാരിക്കാനും ആരുമില്ലെന്ന പരാതി. ശരിയാ, ആ ഉപ്പൂപ്പയുമായി ഇടക്കൊക്കെ അല്‍പ്പസമയം ചിലവഴിക്കേണ്ട നമ്മളൊക്കെ ഇങ്ങനെ നാട് വിട്ടാല്‍ പിന്നെ ആരാണ് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കനുള്ളത് ?, എന്നാലും നാട്ടില്‍ പോകുമ്പോള്‍ കൂടുതല്‍ സമയം സംസാരിച്ചിരിക്കുന്നത് ഉപ്പോപ്പയുമാണല്ലോ എന്നോര്‍ക്കുമ്പോള്‍ അല്‍പ്പം ആശ്വാസം തോന്നുന്നു..... പക്ഷെ, നിരവധി ഉപ്പൂപ്പമാരുടെയും ഉമ്മൂമ്മമാരുടെയും പ്രശ്നങ്ങള്‍ ആര് കേള്‍ക്കാന്‍ ????????

    ReplyDelete

Post a Comment

Popular Posts