നടന്‍ സുശാന്തിന്റെ മരണത്തിനു ശേഷം വിഷാദവും ആത്മഹത്യയും ഒരുപാട് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിഷാദത്തിന്‍റെ ലക്ഷണനഗലും ആത്മഹത്യയുടെ അപായ സൂചനകളും സാധാരണക്കാരന് മനസ്സിലാവും തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും, അല്ലാതെയും പ്രചരിക്കുകയും, തന്മൂലം, നിലനില്‍ക്കുന്ന social stigma കുറഞ്ഞു കൊണ്ട് ആളുകള്‍ തങ്ങളുടെ വിഷമാവസ്ഥകളെയും കുറിച്ച് തുറന്നു സംസാരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട സാമൂഹിക മാറ്റമാണ്. എന്നാല്‍ ഈ ചര്‍ച്ചക്ക് തന്നെ പ്രതിലോമകരമായ ചില പ്രതിഫലനങ്ങള്‍ ഉണ്ട്.

വിഷാദമെന്നത് ഒരു രോഗാവസ്ഥയാണ്. മാനസികാരോഗ്യ ചികിത്സ രംഗത്ത് തികച്ചും ശാസ്ത്രീയമായി രൂപപ്പെടുത്തിയെടുത്ത അടിസ്ഥാന ഘടകങ്ങളെ അടിസ്ഥാന പ്പെടുത്തി  നിര്‍ണ്ണയിക്കപ്പെടുകയും, നിര്‍ണ്ണയിക്കപ്പെട്ടാല്‍ ശാസ്ത്രീയമായി തന്നെയുള്ള ചികിത്സ രീതികള്‍ നിലനില്‍ക്കുന്നതുമായ ഒരു രോഗാവസ്ഥയാണ് വിഷാദം. ഈ രോഗം ആരും നിര്‍ണ്ണയിക്കുന്നു, എന്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്നു, ആര് ചികിത്സ നല്‍ക്കുന്നു, എന്നത് തുടങ്ങിയുള്ള എല്ലാ വിശദാംശങ്ങള്‍ക്കും കൃത്യാമായ ചട്ടക്കൂടുകളും, മാര്‍ഗ നിര്‍ദേശവും ലോകാരോഗ്യസംഘടനയും, അമേരിക്കന്‍ American psychological Association  ഉം നല്കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ കൃത്യവും, വിശദവുമായ assessment ഉ ശേഷമാണ് ഒരാളുടെ വിഷാദം നിര്‍ണ്ണയിക്കപ്പെടുന്നത്.

എന്നാല്‍ ഇന്ന്, വിഷാദം എന്ന വാക്കിനെ, സാമൂഹിക ജീവിതത്തിലും, ദൈന്യം ദിന ജീവിതത്തിലും നാട്ടുകാര്‍ വ്യാപകമായി ഉപയോഗിച്ച് കാണുന്നു. ദൈന്യം ദിന ജീവിതത്തില്‍ ഓരോരുത്തരും അനുഭവിക്കുന്ന നൈമിഷികമായ ലോ മൂടിന്റെയും, ഉന്മേഷമില്ലയ്മയെയും വിഷാദമെന്ന് വിശേഷിപ്പിക്കുന്നത് വ്യാപകമാവുന്നു. എന്ത് പറ്റി നിനക്കെന്നു ചോദിക്കുമ്പോള്‍, ഇന്നെനിക്ക് depression ആണെന്ന് പറയുന്ന രീതിയില്‍ വിഷാദമെന്ന പദം, മാറിപ്പോയിരിക്കുന്നു. എന്താണിതിന്റെ പ്രശ്നം?

സുശാന്തിന്റെ ആത്മഹത്യയും, അതുമായി ബന്ധപ്പെട്ട അദ്ധേഹത്തിന്റെ രോഗാവസ്ഥയെ കുറിച്ചുള്ള വെളിപ്പെടുത്തക്കും ശേഷം, ആത്മഹത്യ ചെയ്യുന്നവരൊക്കെ വിഷാദമുള്ളവരാനെന്നും, അല്ലെങ്കില്‍ വിഷാദമാണ് ആതാമാഹത്യയുടെ ഏകകാരണം എന്നുമുള്ള തരത്തിലെക്കുള്ള അനുമാനങ്ങള്‍ സമൂഹത്തില്‍ സാധാരണക്കാരുടെ ഇടയില്‍ ഉണ്ടായിട്ടുണ്ട്. ഈ അനുമാനങ്ങളിലെ ശരി തെറ്റുകളെ കുറിച്ച് ചര്‍ച്ച ചെയ്യും മുന്‍പ്, ഇതാരത്തില്‍ വിഷാദത്തെ സാമാന്യവല്ക്കരിക്കുന്നതിലെ പ്രശ്നങ്ങള്‍ നോക്കേണ്ടിയിരിക്കുന്നു. അതായതു, വ്യാപകമായി ലഭിക്കുന്ന, അല്ലെങ്കില്‍ ചര്‍ച്ച ചെയ്യുന്ന ലക്ഷണങ്ങളെ വായിച്ചു, അതുപയോഗിച്ചു സ്വയം നിര്‍ണ്ണയം നടത്തി, തനിക്കു വിഷാദമാണേന്നൊക്കെ വിശ്വസിക്കുന്ന ആളുകള്‍ കൂടി വരുന്നതായോ കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറയുകയുണ്ടായി. സുശാന്തിന്റെ മരണവുമായി ബാനട്പ്പെടുത്തി, താനെപ്പോഴെങ്കിലും കടന്നു പോയിട്ടുള്ള low mood യും ഉന്മേഷക്കുറവിനെയും, വിലയിരുത്തി, തനിക്കും വിഷാദമുണ്ടയിരുന്നെന്നും പറയുന്ന രീതിയിലുള്ള സാമാന്യ വല്‍ക്കരണം നടത്തുന്നത്, ഒട്ടും ആരോഗ്യകരമല്ല. ഇതിലൂടെ, ഓരോ മനുഷ്യനും, ജീവിതത്തില്‍ കടന്നു പോവാവുന്ന വളരെ നോര്‍മല്‍ ആയ വികാര മാറ്റങ്ങളെയും, മറ്റും, ഒരു രോഗവസ്ഥയായി സ്വയം ചിത്രീകരിക്കുകയും, സമൂഹം അങ്ങനെ കാണുകയും ചെയ്യുനതിന്റെ പരിണിതഫലങ്ങള്‍ ചെറുതല്ല. മറ്റൊന്ന്, ഒരു രോഗാവസ്ഥയെ ഇങ്ങനെ സാമാന്യ വല്‍ക്കരിക്കുമ്പോള്‍, എല്ലാ അര്‍ത്ഥത്തിലും, ആ രോഗവസ്ഥിയിലൂടെ കടന്നു പോവുന്ന ചികിത്സ വേണ്ടുന്ന രോഗികള്‍ ഈ സാമാന്യ വല്‍ക്കരണത്തില്‍ മുങ്ങിപോവുകയും ചെയ്യും. രണ്ടും ഒരു പോലെ അപകടമാണ്.

പറഞ്ഞു വന്നത്, ഒരു രോഗത്തെ ജനസമ്മിതി  ഉണ്ടാവുമ്പോള്‍ ഉണ്ടാക്കുന്ന  ആപത്തുകളെകുറിച്ചാണ്. ജനങ്ങള്‍ തുറന്നു സംസാരിക്കാന്‍ മടിച്ചിരുന്ന, മാനക്കേട്‌ വിചാരിച്ചിരുന്ന, ആളുകളുടെ മുദ്രകുത്തലിനെ ഭയന്നിരുന്ന ഒരു ഒരു രോഗത്തെ കുറിച്ച് ആളുകള്‍ മടികൂടാതെ സംസാരിക്കാന്‍ തുടങ്ങി എന്നുള്ള വളരെ ആരോഗ്യകരമായ കാര്യത്തെ അന്ഗീകരിക്കുമ്പോഴും, അതെ സമയം അതുണ്ടാക്കുന്ന പ്രതിലോമ പ്രതിഫലങ്ങളെ കാണാതിരിക്കുന്നത് അപകടമാണ്.

ഇനി മേല്സൂചിപ്പിച്ച അനുമാനങ്ങളെ കുറിച്ചാണ്.. വിഷാദ രോഗികള്‍ മാത്രമാണ് ആത്മഹത്യ ചെയ്യുന്നതെന്ന്, ആത്മഹത്യക്ക് ഏക കാരണം വിഷാദമാണ് എന്നുമുള്ള അനുമാനം തികച്ചും അടിസ്ഥാന രഹിതമാണ്. വിഷാദത്തില്‍ ആതാമാഹത്യയുടെ അളവ്, താരതമ്യേന കൂടുതല്‍ ആണെങ്കിലും, വിഷാദമാല്ലതെയുള്ള മാനസിക രോഗങ്ങളിലും, അതുമല്ലെങ്കില്‍, രോഗം കൊണ്ടാല്ലതെയുള്ള ഘടകങ്ങള്‍ കാരണമുള്ള ആത്മഹത്യയും ധാരാളം സംഭാവിക്കുന്നുണ്ട്. ചിത്ത ഭ്രാമാതിലും, ബോര്ടെര്‍ ലൈന്‍ പേഴ്സണാലിറ്റി രോഗത്തിലും, post partum disorder ലും  ആതമഹത്യകള്‍ സംഭവിക്കാം. ഇനി ഇതൊന്നുമല്ലാതെ, പൊതുവേ സമ്മര്‍ദ്ഘടകങ്ങളോട് പൊരുത്തപ്പെടാന്‍ താരമ്യേന കഴിവ് കുറഞ്ഞ തരത്തിലുള്ള പേഴ്സണാലിറ്റി ഗുണങ്ങളുള്ള ആളുകളിലും, അവര്‍ക്ക് താങ്ങാനാവാത്ത പ്രതിസന്ധികള്‍ ഉണ്ടായാല്‍ ആത്മഹത്യകള്‍ ഉണ്ടാവാം. ദാരിദ്ര്യവും, യുദ്ധവും, ജോലി സമ്മര്‍ദവും, ജോലിയില്ലയ്മയും, സാമ്പത്തിക പ്രതിസന്ധികളും എല്ലാം അതമഹത്യയുടെ കാരണങ്ങളായി വിലയിരുതപ്പെട്ടിടുണ്ട്. അപ്പോള്‍ വിഷാദം ആതമഹത്യയുടെ അപകട സാധ്യത പട്ടികയിലെ പ്രധാനപ്പെട്ട ഒന്ന് മാതമാണ്.

രോഗത്തെ കുറിച്ചും, ലക്ഷണങ്ങളെ കുറിച്ചും, നിര്‍ണ്ണയ രീതികളെ കുറിച്ചുമുള്ള, കൃത്യമായ, പൂര്‍ണ്ണമായ, ശാസ്ത്രീമായ, അറിവുണ്ടാവുക എന്നത് വളരെ പ്രധാനമാണ്. അല്പം ജ്ഞാനം ആപത്തു എന്ന് കേട്ടിട്ടില്ലേ.. അതിനാല്‍, പ്രചരിക്കപ്പെടുന്ന, വായിക്കുന്ന, കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്നതിന് പകരം, ശാസ്ത്രീയമായ രീതിയില്‍ രോഗ നിര്‍ണ്ണയം നടത്തേണ്ടുന്ന ആവ്ശ്യതകളെ കുറിച്ച് മനസ്സിലാക്കുക. വിഷാദമെന്ന രോഗം, ഏറെ ഉപയോഗിക്കപ്പെടുന്ന വിഷാദമെന്ന വാക്കിനെക്കാള്‍ ഒരുപാട് ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കുക. ഒന്നിന് കൃത്യമായ ചികിത്സ ആവശ്യമാണ്‌. എന്നാല്‍ വിഷാദപ്പെട്ടിരിക്കുന്ന അവസ്ഥകള്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ സ്വാഭാവികമാണ്. അതു തരണം ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോ വഴികളുംഉണ്ടാവുമെന്ന് മനസ്സിലാക്കുക.

Comments