The process of researching

 

ഞാനൊരു ദിവസം ഒരു പേപ്പർ എഴുതാനിരുന്നു. കാര്യമായ പണിയെടുത്ത് നടത്തിയ ഒരു പഠനം ഗവേഷണ പ്രബന്ധമാക്കണം. പ്രസിദ്ധീകരിക്കണം. എന്നാലേ എനിക്ക് PhD സിനോപ്സിസ് അതരണമൊക്കെ നടക്കു. കോളേജിൽ നിന്ന് വന്ന് ഈ ഉദ്ദേശത്തിൽ പണിയൊകെ പെട്ടെന്നൊതുക്കി, എങ്ങനെയെങ്കിലും ഇന്ന് രണ്ട് മണിക്കൂർ അതിനു മുകളിൽ ഇരിക്കണമെന് നിശ്ചയിച്ചുറപ്പിച്ച് മഗ്രിബ് നമസ്കരിച്ച് ലാപ് ടോപ്പ് തുറന്നപ്പോഴേക്കും മുഹബ്ബത്ത് വന്നു. "ഉമ്മീ എഴുതി തരണം" അവളുടെ കൂടെ ഇരുന്ന് അവളെ എഴുതാൻ സഹായിക്കണമെന്ന് . വേറെ വഴിയില്ല. എനിക്ക് പേപ്പർ എഴുതാനുണ്ടെന്ന് അവളോട് പറഞ്ഞിട്ട് കാര്യമില്ലല്ലൊ. ലാപ് ടോപ്പ് മടക്കി വെച്ചു  അവളെ കൂടെ ചെന്നിരുന്നു. കൂട്ടിയല്ലെ എത്ര സമയമെടുക്കുമെനറിയില്ല. അത് കഴിഞ്ഞപ്പോഴേക്കും അവൾക്കുറക്കം വന്നു. ഭക്ഷണം കൊടുക്കൽ ഉറക്കൽ, ആ രാത്രിയുടെ നല്ല സമയം അങ്ങനെ പോയി. തീരെ ഉൻമേഷമില്ലാതിരുന്നിട്ടും, രാവിലെ 6.30മുതലുളള നിർത്താതെയുള്ള ഓട്ടത്തിന്റെ മുഴുവൻ ക്ഷീണവും ഉറക്കവുമുണ്ടെങ്കിലും, പിനെയും ലാപ്പ്ടോപിനടുത്തേക്ക്ചെന്നു. ലാപ് ടോപ്പിൽ വായിക്കാനുള്ള ഫയലുകളൊക്കെ തുറന്ന് വെച്ചപ്പോഴേക്കും മുഹബ്ബത്ത് എന്നെ കാണാതെ കരച്ചിലായി. വീണ്ടും അവളുടെ അടുത്ത് പോയി കിടക്കുന്നു. ഇടക്ക് ഉറങ്ങിപ്പോയി. പാതിരാത്രി ക്കെപ്പോഴോ എഴുനേറ്റ് ഇശാ നിസ്കരിച്ചു. നിസ്കാരപ്പായയിൽ ബാക്കിയുറക്കം. രാവലെ ഉണർനാൽ 7 ന് മുമ്പു കിട്ടുന കുറച്ചു സമയം എന്തിനൊകെ ചിലവിടണമെന്ന് ആശയക്കുഴപ്പമാണ്. പേപ്പറിലിരിക്കണോ അതോ അന്നത്തേക്ക് പഠിപ്പിക്കാനുള്ളതിന് തയ്യാറാകണമോ? ഒരു മണിക്കൂറും നൂറു കാര്യങ്ങളും . മുൻഗണന നിശ്ചയിക്കൽ വിഷമം പിടിച്ച പണിയാണ്. ക്ലാസെടുക്കണമെങ്കിൽ ഇത്തിരിവായിച്ചേ തീരൂ എന്നത് കൊണ്ട് വായിക്കാനിരിന്നു. ഇടക്ക് മുഹബ്ബത്തെഴുനേറ്റ് വന്നപ്പോൾ അവളെ മടിയിൽ വെച്ചു വായിച്ചു. 7 മണിക്കടുക്കളയിൽ കയറണം. എന്നാലേ 8.15 ന് മുഹബ്ബത്തിനെ സ്കൂളിൽ അയക്കാൻ ഭക്ഷണമുണ്ടാക്കാനാവൂ. പിന്നെ ഒരോട്ടമാണ്. ഏത് വിധേനയാണ് കോളേജിൽ എത്തുന്നതെന്ന് അറിയില്ല. കോളേജിൽ ചെന്നാൽ to do list ഉണ്ടാക്കിയാലും ആ ലിസ്റ്റില്ലാത്ത പണികളാണ് കയറി വരിക. അപ്പോൾ to do വീട്ടിലേക്ക് എടുക്കേണ്ടിവരും. ചില ദിവസങ്ങളിൽ ഉച്ച ഭക്ഷണവും കഴിക്കാൻ സമയം കിട്ടാറില്ല. വൈകിട്ട് ഓളെയുമെടുത്ത് വീട്ടിലേക്ക് നടക്കുമ്പോൾ പിനെയും പേപ്പറിനെ കുറിച്ചാലോചിക്കും. ഇന്നതിലേക്കുള്ള ഒരനുബന്ധ വായനയെങ്കിലും നടത്തണമെന്ന് കരുതും. പിന്നെയും അതേ രാത്രി, കോളേജിലെ to do കൂടി വീട്ടിൽ പരിഗണിക്കുമ്പോൾ ഒന്നുകൂടി തിരക്കായി. അപ്പോൾ വീണ്ടും കുറച്ച് സമയം കൂടെ കിട്ടാൻ ഉറക്കൊഴിയും . ഇതൊരു സൈക്കിൾ ആണ്.

 

മാസങ്ങൾ കഴിഞ്ഞു. ഇന്നും ആ പേപ്പർ പൂർത്തിയായിട്ടില്ല. ഒരു ദിവസം ഒരു പാരാ ഗ്രാഫ് എങ്കിലും എന്ന ശാഠ്യം ഞാൻ എനിക്ക് തന്നെ വെച്ചു. അപ്പോഴും എന്റെ ഉറക്കത്തിൽ നിന്ന് തന്നെ വീണ്ടും സമയം പോയി കൊണ്ടിരിക്കുന്നു.

ഞാനിപ്പോഴും പേപ്പർ എഴുതി കൊണ്ടിരിക്കുകയാണ്. ഗവേഷണവും. ഇതെന്താ തീരാത്തത് എന്ന് ചോദിക്കുന്നവരോട് ഞാൻ സൂപ്പർ വുമൺ ഒന്നുമല്ലല്ലൊ എന്ന് ചോദിക്കാൻ തോന്നും.... ചില സമയത്ത് അങ്ങേയറ്റത്തെ നിരാശക്ക് കീഴ്പ്പെടും , പൊട്ടും, ചീറ്റും, പിന്നെയും എന്നെ തന്നെ സാധാരണ ഗതിയിലേക്കാക്കാൻ ഞാൻ എന്തെങ്കിലും വഴി കണ്ടുപിടിക്കും. കാരണം ഞാൻ നേരെ നിന്നല്ലെ മതിയാവൂ. അതല്ലാതെ വേറെ വഴിയില്ലല്ലെ . അല്ലാതെ എന്നിൽ ഒരൽഭുതവുമില്ലെന്നെ .

 

മൾട്ടി ടാസ്കിങ്ങ്. കേൾക്കാൻ നല്ല രസമുള്ള പദമാണ്. എന്നാൽ അത്രയും പ്രശ്നവൽക്കരവുമാണ്. ആരോഗ്യത്തെയും മാനസികാരോഗ്യത്തെ നന്നായി ബാധിക്കുന്ന ഒന്ന്.

 

എന്തായാലും മനുഷ്യനല്ലെ . . ഇഷ്ടം കൊണ്ടാണ് പേപ്പർ എഴുതുനത് . ഇഷ്ടം കൊണ്ടാണ് ഗവേഷണം ചെയ്യുന്നതും. ആ ഇഷ്ടങ്ങളിലാണ് ഞാനിരിക്കുന്നത്.

 

എന്നാ പിന്നെ സഹിച്ചോ എന്നാണെങ്കിൽ, വേറെ വഴിയില്ലാത്തത് കൊണ്ടാണ് മൾട്ടി ടാസ്കിംങ്ങ് ചെയ്യുനതെ നേ പറയാനാവൂ

 

അതിനാൽ എന്നെയാറും glorify ചെയ്യേണ്ട. ഇതിൽ എന്തെങ്കിലുമെന്നു ചെയ്യാതിരുന്നാൽ കുറ്റപ്പെടുത്തുകയും വേണ്ട. കാരണം ഞാനൊരസാധാരണക്കാരിയൊന്നുമല്ല. വളരെ സാധാരണക്കാരിയായ മറ്റേതൊരു സ്ത്രീയുടെയും ദിവസങ്ങൾ ഇങ്ങനെ തന്നെയായിരിക്കും. എങ്കിലും പറയേണ്ടിവരികയാണ്.

 

 

no one born as s multitasker. it is someone's  situation  which makes her/ him as it is just because there is no other way.. I just wish to find out another way..

 

Mental health matters

health matters

Comments

Post a Comment

Popular Posts