എന്നെ കുറിച്ച്.

പേര് നൂര്‍ജഹാന്‍.

 തറവാട്ടില്‍ ആദ്യമായി പിറന്ന പെണ്‍കുട്ടിക്ക് ഉമ്മയുടെയും ഉപ്പയുടെയും അറിവില്ലാതെ ഞാന്‍ ബാപ്പ എന്ന് വിളിക്കുന്ന വലിയുപ്പ ഇട്ട പേരാണ് നൂര്‍ജഹാന്‍. ലോകത്തിന്‍റെ പ്രകാശം ആവാന്‍ കഴിഞ്ഞില്ലെങ്കിലും, എനിക്കും, എനിക്ക് വേണ്ട പെട്ടവര്‍ക്കെങ്കിലും  പ്രകാശം ആവാന്‍ കഴിഞ്ഞെങ്കില്‍ എന്നാണ് പ്രാര്‍ത്ഥന

ജന്മനാട് അരീക്കോട്

മലപ്പുറം ജില്ലയുടെ കിഴക്ക് ഭാഗത്ത്‌ ചാലിയാറിനോട് ചേര്‍ന്ന് കിടക്കുന്ന  ഒരു ചെറിയ സ്ഥലം. അരീക്കൊടിന്റെ അരികിലായി, പണ്ട് ഉഗ്ര മൂര്‍ത്തികള്‍ കുടിയിരിന്നിരുന്നെന്നു വിശ്വസിക്കുന്ന ഉഗ്രപുരം എന്ന സ്ഥലമാണ്‌ സ്വന്തം ഗ്രാമം.

ഉഗ്രപുരം സ്വദേശിയും ഇപ്പോള്‍ മൈത്ര സര്‍ക്കാര്‍ UP സ്കൂളില്‍ അറബി അദ്ധ്യാപകനും ആയ അബ്ദുല്‍ സലാം സുല്ലമിയുടെയും കൊഴകൊട്ടുര്‍ സ്വദേശിയും അരീക്കോട് ഗവണ്മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അറബി അദ്ധ്യാപിക യുമായ സലീമത്ത് ന്‍റെയും മൂന്നു മക്കളില്‍ വലിയവള്‍

പഠനം

ഔദ്യോഗിക വിദ്യഭ്യാസം തുടങ്ങുന്നത് തിരൂരങ്ങാടി യിലെ ഒരു ചെറിയ നഴ്സറിയില്‍ വെച്ചാണ്. പിന്നീടങ്ങോട്ട് അഞ്ചോളം സ്കൂളുകളിലും മൂന്ന് കോളേജുകളിലും പഠനം നടത്തി. സുല്ലമുസ്സലം സയന്‍സ് കോളേജില്‍ നിന്ന് ആംഗലേയ ഭാഷയില്‍ ബിരുദവും തൃശൂര്‍ വിമല കോളേജില്‍നിന്ന് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന്  ജാര്ഖണ്ടിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും മനശാസ്ത്രത്തില്‍ ഊന്നിയ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ എംഫില്‍ നേടി. ഇപ്പോള്‍ ഗവേഷണത്തിനുള്ള തകൃതിയായ പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

പ്രവര്‍ത്തന മേഖല

പ്രവര്‍ത്തിച്ചു തുടങ്ങിയത് സാന്ത്വന പരിചരണ മേഖലയിലാണ്. തുടര്‍ന്ന് സ്കൂള്‍ വിദ്യര്‍ത്ഥികളുടെ കൌണ്‍സിലിംഗ് മേഖലയിലും തുടര്‍ന്ന് മനസ്സു താളം തെറ്റിയവര്‍ക്കും വേണ്ടിയും പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികളുടെയും, സ്ത്രീകളുടെയും പുനരധിവാസവും, ശാക്തീകരണവുമാണ് ഇഷ്ട്ടപെട്ട മേഖല.

കുടുംബം

തൃപ്പനച്ചി സ്വദേശി അബ്ദുല്‍ വാഹബാണ് ജീവിത പങ്കാളി.

4 comments:

  1. സാന്ത്വന പ്രവർത്തനങ്ങൾ തുടരുക. പുണ്യ കർമ്മങ്ങളിൽ പെട്ടതാണ്.

    ReplyDelete